D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ഡാലസിൽ 47ാംമത് സംയുക്ത ക്രിസ്തുമസ് – പുതുവത്സരാഘോഷം ഡിസംബർ 6ന്
ഈ വർഷത്തെ ആഘോഷങ്ങൾക്ക് നേതൃത്വം വഹിക്കുന്നത് ഡാലസിലെ കരോൾട്ടണിലുള്ള സെന്റ് ഇഗ്നേഷ്യസ് യാക്കോബായ കത്തീഡ്രൽ ഇടവകയാണ്

ഡാലസ്: കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ (KECF) നേതൃത്വത്തിൽ ഡാലസിൽ നടത്തപ്പെടുന്ന 47ാംമത് സംയുക്ത ക്രിസ്മസ് - പുതുവത്സരാഘോഷങ്ങൾ ഡിസംബർ ആറിന് നടത്തും. വൈകിട്ട് 5 മണിക്ക് ഡാലസിലെ മാർത്തോമ്മാ ഇവന്റ് സെന്ററിൽ (11550 Luna Road, Farmers Branch, Tx 75234) വച്ചാണ് ആഘോഷം അരങ്ങേറുക. ആർച്ച് ബിഷപ് ഡോ.അയൂബ് മോർ സിൽവനോസ് മെത്രാപ്പൊലീത്ത (ക്നാനായ ആർച്ച് ഡയോസിസ് നോർത്ത് അമേരിക്ക ആന്റ് യൂറോപ്പ് റീജൻ) ക്രിസ്മസ് - ന്യൂഇയർ സന്ദേശം നൽകും. ഡാലസിലെ വിവിധ സഭകളിൽപ്പെട്ട അനേകം ഇടവകകളിലെ ഗായകസംഘങ്ങളുടെ ഗാനശുശ്രൂഷയും ഉണ്ടായിരിക്കുന്നതായിരിക്കും.

ഈ വർഷത്തെ ആഘോഷങ്ങൾക്ക് നേതൃത്വം വഹിക്കുന്നത് ഡാലസിലെ കരോൾട്ടണിലുള്ള സെന്റ് ഇഗ്നേഷ്യസ് യാക്കോബായ കത്തീഡ്രൽ ഇടവകയാണ്. വിവിധ സഭാവിഭാഗത്തിൽപ്പെട്ട ഇരുപത്തിയൊന്ന് ഇടവകകളിലെ വൈദികരും, വിശ്വാസികളും ഒന്നിച്ചുചേരുന്ന ഒരു മഹാസംഗമമാണ് കഴിഞ്ഞ 46 വർഷമായി ഡാലസിൽ നടത്തിവരുന്ന ക്രിസ്മസ് - ന്യൂഇയർ ആഘോഷം. ഇന്ത്യക്ക് പുറത്തുള്ള വിദേശ രാജ്യങ്ങളിൽ ഏറ്റവും പഴക്കമുള്ള എക്യൂമെനിക്കൽ കൂട്ടായ്മ എന്ന പ്രശസ്തിയും ഡാലസിലെ കെഇസിഎഫിനാണ്. വൈദികർ ഉൾപ്പെടെ 21 അംഗങ്ങൾ അടങ്ങുന്ന ഒരു എക്സിക്യൂട്ടീവ് കമ്മറ്റിയാണ് കെഇസിഎഫിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *