D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
യുഎസിൽ സമ്പൂർണ അസൈലം നിരോധനം: തീരുമാനം അനിശ്ചിതകാലത്തേക്ക്
അക്രമിക്ക് അന്താരാഷ്ട്ര ബന്ധങ്ങളുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുന്നുണ്ട്. പുതിയ സാഹചര്യത്തിൽ, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള അപേക്ഷകരെ കൂടുതൽ കർശനമായ സുരക്ഷാ പരിശോധനകൾക്ക് വിധേയമാക്കാനാണ് സാധ്യത.

വാഷിംഗ്ടൺ ഡി.സി.: വൈറ്റ് ഹൗസിനടുത്ത് ദേശീയ ഗാർഡ് അംഗങ്ങൾക്ക് നേരെ വെടിവെപ്പുണ്ടായതിനെ തുടർന്ന് അഫ്ഗാൻ വിസകളും അഭയ അപേക്ഷകളിന്മേലുള്ള തീരുമാനങ്ങളും ട്രംപ് ഭരണകൂടം താൽക്കാലികമായി നിർത്തിവച്ചതായി റിപ്പോർട്ട്. രാജ്യസുരക്ഷാ ആശങ്കകൾ മുൻനിർത്തിയാണ് ഈ അടിയന്തര നടപടി സ്വീകരിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് വൈറ്റ് ഹൗസ് കോമ്പൗണ്ടിന് സമീപം സുരക്ഷാ ഉദ്യോഗസ്ഥർക്ക് വെടിവെപ്പിൽ പരിക്കേറ്റ സംഭവം ഉണ്ടായത്.

സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ, പ്രത്യേക കുടിയേറ്റ വിസകൾക്ക് അപേക്ഷിച്ച അഫ്ഗാൻ പൗരന്മാരുടെയും നിലവിലുള്ള അഭയ അപേക്ഷകരുടെയും കേസുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പരിഗണിക്കുന്ന നടപടി നിർത്തിവയ്ക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയതായാണ് വിവരം. സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് ഭരണകൂടത്തിൻ്റെ വിശദീകരണം.

വെടിവെപ്പ് സംഭവത്തിൻ്റെ വിശദാംശങ്ങൾ ഫെഡറൽ ഏജൻസികൾ അന്വേഷിച്ചു വരികയാണ്. അക്രമിക്ക് അന്താരാഷ്ട്ര ബന്ധങ്ങളുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുന്നുണ്ട്. പുതിയ സാഹചര്യത്തിൽ, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള അപേക്ഷകരെ കൂടുതൽ കർശനമായ സുരക്ഷാ പരിശോധനകൾക്ക് വിധേയമാക്കാനാണ് സാധ്യത. അമേരിക്കയിൽ അഭയം തേടിയെത്തുന്നവരുമായി ബന്ധപ്പെട്ട നിയമങ്ങളിലും സുരക്ഷാ നടപടികളിലും കൂടുതൽ മാറ്റങ്ങൾ വരാനും സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *