ഷിക്കാഗോ: ഷിക്കാഗോയിൽ നിന്നുള്ള പ്രമുഖ വനിതാ സംഘടനാ നേതാവും ഫിസിയോ തെറാപ്പി ഡോക്ടറുമായ ഡോ. ബ്രീജിറ്റ് ജോർജ് ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (FOKANA)-യുടെ 2026-28 ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ അസോസിയേറ്റ് സെക്രട്ടറി സ്ഥാനാർത്ഥിയായി മത്സരിക്കുന്നു.
ലീലാ മാരേട്ട് പ്രസിഡന്റായി മത്സരിക്കുന്ന പാനലിലാണ് ഡോ. ബ്രീജിറ്റ് ജോർജ് അസോസിയേറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത്.ഇവർ അമേരിക്കൻ മലയാളി സമൂഹത്തിൽ സുപരിചിതയായ വ്യക്തിയും പൊതുപ്രവർത്തന രംഗത്ത് സജീവവുമാണ്. ഷിക്കാഗോയിലെ മലയാളി സമൂഹത്തിനിടയിലെ പ്രമുഖ വനിതാ സംഘടനാ നേതാവാണ് ഡോ. ബ്രീജിറ്റ്.2012-ൽ ഹൂസ്റ്റണിൽ നടന്ന ഫൊക്കാന കൺവെൻഷനിൽ 'മലയാളി മങ്ക' ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഫൊക്കാനയുടെ ഓർലാന്റോ കൺവെൻഷൻ കൾച്ചറൽ കോഓർഡിനേറ്റർ, മലയാളി മങ്ക കോഓർഡിനേറ്റർ എന്നീ സ്ഥാനങ്ങളും ഡോ. ബ്രീജിറ്റ് വഹിച്ചിട്ടുണ്ട്.മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സംഘടനയുടെ വളർച്ചയ്ക്ക് സംഭാവന നൽകാനും ലക്ഷ്യമിട്ടാണ് ഡോ. ബ്രീജിറ്റ് ജോർജ് ഫൊക്കാനയുടെ ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.



