D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
Soumya Sarin: അയ്യയ്യേ… എന്തുവാടെ? യുവ നേതാവിനെതിരെ ആരോപണമുന്നയിച്ച നടിക്കൊപ്പം സരിൻ;പണിയറിയാവുന്നവരെ റിക്രൂട്ട് ചെയ്യെന്ന് സൗമ്യ
എന്ന പണ്ണി വെച്ചിരിക്കെ???! ഇത്രയും ക്വാളിറ്റി ഇല്ലാത്ത ഒരു തല വെട്ടി ഒട്ടിക്കൽ പിക് അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലെന്നും സൗമ്യ

തിരുവനന്തപുരം: യുവ നേതാവ് തനിക്ക് അശ്ലീല സന്ദേശമയച്ചെന്ന ആരോപണത്തിലൂടെ കേരള രാഷ്ട്രീയം തന്നെ മാറ്റി മറിച്ച യുവ നടി റിനി ആൻ ജോർജിനൊപ്പം നില്‍ക്കുന്ന സിപിഎം നേതാവ് ഡോ. പി. സരിൻ. എഡിറ്റ് ചെയ്ത ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതിനെ പരിഹസിച്ച് ഭാര്യ സൗമ്യ സരിന്‍. അയ്യേ… അയ്യയ്യേ… എന്തുവാടെ? എന്ന പണ്ണി വെച്ചിരിക്കെ???! ഇത്രയും ക്വാളിറ്റി ഇല്ലാത്ത ഒരു തല വെട്ടി ഒട്ടിക്കൽ പിക് അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലെന്നും ഇതൊന്നും വൃത്തിക്കും മെനക്കും ചെയ്യാൻ കഴിവുള്ള ആരും അവിടെ ഇല്ലേ എന്നുമാണ് സൗമ്യയുടെ ചോദ്യം.

ഫേസ്ബുക്കിലൂടെയായിരുന്നു സൗമ്യയുടെ പ്രതികരണം. 1996 ഇൽ ഞാൻ കണ്ട ഇന്ദ്രപ്രസ്‌തം സിനിമയിൽ പോലും ഇതിലും അടിപൊളി ആയി ഇതൊക്കെ ചെയ്തു വെച്ചിട്ടുണ്ട്. അത്യാവശ്യമായി ടീമിലേക്ക് പണി അറിയാവുന്ന കുറച്ചു പേരെ റിക്രൂട്ട് ചെയ്യണം.പെട്ടെന്ന് തന്നെ. പണി കൂടാൻ പോകുകയല്ലേ… അപ്പോ പ്രൊഫഷെനൽ ക്വാളിറ്റി കളയാതെ നോക്കണമെന്നാണ് ചിത്രത്തിനെതിരെയുള്ള സൗമ്യയുടെ പരിഹാസം.

സൗമ്യയുടെ ഫേസ്ബുക്ക് കുറിപ്പ്

ഈ ഫോട്ടോ എന്റെ പോസ്റ്റുകൾക്ക് താഴെ തലങ്ങും വിലങ്ങും പോസ്റ്റുന്നവരോടാണ് കേട്ടോ… അയ്യേ… അയ്യയ്യേ… എന്തുവാടെ?
എന്ന പണ്ണി വെച്ചിരിക്കെ???! ഇത്രയും ക്വാളിറ്റി ഇല്ലാത്ത ഒരു തല വെട്ടി ഒട്ടിക്കൽ പിക് ഞാൻ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല…
ഇതൊന്നും വൃത്തിക്കും മെനക്കും ചെയ്യാൻ കഴിവുള്ള ആരും അവിടെ ഇല്ലേ? 1996 ഇൽ ഞാൻ കണ്ട ഇന്ദ്രപ്രസ്‌തം സിനിമയിൽ പോലും ഇതിലും അടിപൊളി ആയി ഇതൊക്കെ ചെയ്തു വെച്ചിട്ടുണ്ട്… അത്യാവശ്യമായി ടീമിലേക്ക് പണി അറിയാവുന്ന കുറച്ചു പേരെ റിക്രൂട്ട് ചെയ്യണം…
പെട്ടെന്ന് തന്നെ… പണി കൂടാൻ പോകുകയല്ലേ… അപ്പോ പ്രൊഫഷെനൽ ക്വാളിറ്റി കളയാതെ നോക്കണം…
എന്ന് ഒരു അഭ്യൂദയകാംക്ഷി… എന്നാണ് സൗമ്യ കുറിച്ചത്.

യുവനേതാവ് അശ്ളീല സന്ദേശമയച്ചെന്നായിരുന്നു ആരോപണം. മുന്നറിയിപ്പ് നൽകിയിട്ടും തുടർന്നുവെന്നും പാർട്ടിയിലെ നേതാക്കളോട് പരാതി പറഞ്ഞിട്ടും നീതി കിട്ടിയില്ലെന്നും ആരോപണം. പേര് പറയാൻ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു റിനി ആൻ ജോർജ്ജ് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement