D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ഇറാൻ-ഇസ്രായേൽ സംഘർഷം: പ്രവാസി മലയാളികൾക്കായി നോർക്ക ഹെൽപ്പ് ഡെസ്‌ക് തുറന്നു
വിദേശത്തുള്ളവർക്കും നാട്ടിലുള്ള അവരുടെ ബന്ധുക്കൾക്കും ഏത് അടിയന്തര സാഹചര്യത്തിലും സഹായത്തിനായി ഹെൽപ്പ് ഡെസ്‌കിനെ സമീപിക്കാം.

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ, അവിടെയുള്ള മലയാളി പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം നോർക്ക റൂട്ട്‌സ് അടിയന്തര ഹെൽപ്പ് ഡെസ്‌ക് സജ്ജമാക്കി. വിദേശത്തുള്ളവർക്കും നാട്ടിലുള്ള അവരുടെ ബന്ധുക്കൾക്കും ഏത് അടിയന്തര സാഹചര്യത്തിലും സഹായത്തിനായി ഹെൽപ്പ് ഡെസ്‌കിനെ സമീപിക്കാം. നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിലെ താഴെ പറയുന്ന നമ്പറുകളിൽ വിവരങ്ങൾ അറിയിക്കാവുന്നതാണ്:

വിദേശത്തുനിന്നും വിളിക്കുന്നവർക്ക് (മിസ്ഡ് കോൾ നമ്പർ): +91-8802012345

ഇന്ത്യയിൽ നിന്നുള്ളവർക്ക് (ടോൾ ഫ്രീ നമ്പർ): 1800 425 3939

പശ്ചിമേഷ്യയിലുള്ള ഇന്ത്യൻ പൗരന്മാർ അതത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് നോർക്ക റൂട്ട്‌സ് അറിയിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കി സുരക്ഷിതമായി തുടരണമെന്നും പ്രവാസികളോട് അഭ്യർത്ഥിച്ചു. മേഖലയിലെ വിമാന സർവീസുകൾ റദ്ദാക്കിയത് ഉൾപ്പെടെയുള്ള യാത്രാ തടസ്സങ്ങൾ സംബന്ധിച്ച വിവരങ്ങൾക്കും ഹെൽപ്പ് ഡെസ്‌കിന്റെ സഹായം തേടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *