D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ശബരിമലയിലെ സ്വർണ്ണപ്പാളികളിൽ ആസിഡിന്റെ സാന്നിധ്യം കണ്ടെത്തി
എങ്കിലും, ആസിഡിന്റെ സാന്നിധ്യം സ്വർണ്ണപ്പാളികൾക്ക് കാലക്രമേണ കേടുപാടുകൾ സംഭവിക്കാൻ കാരണമായേക്കാമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ശബരിമലയിലെ സ്വർണ്ണപ്പാളികളിൽ നൈട്രിക് ആസിഡിന്റെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ട്. സ്വർണ്ണ മോഷണക്കേസിലെ അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞദിവസം ലീഗൽ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇത് തിരിച്ചറിഞ്ഞത്.

സ്വർണ്ണത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനായി അപ്രൈസർമാർ ഉപയോഗിച്ച ആസിഡ് അവശിഷ്ടങ്ങളാകാം ഇവയെന്നാണ് പ്രാഥമിക സൂചന. എങ്കിലും, ആസിഡിന്റെ സാന്നിധ്യം സ്വർണ്ണപ്പാളികൾക്ക് കാലക്രമേണ കേടുപാടുകൾ സംഭവിക്കാൻ കാരണമായേക്കാമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ശാസ്ത്രീയമായ പരിശോധനകൾക്കായി പാളികൾ ഇളക്കി മാറ്റി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *