ഹൂസ്റ്റൺ ഡൗൺടൗണിലെ ഫാനിൻ സ്ട്രീറ്റിലുള്ള അപ്പാർട്ട്‌മെന്റ് സമുച്ചയത്തിൽ യുവതിയെയും യുവാവിനെയും വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. അപ്പാർട്ട്‌മെന്റിന് പുറത്ത് രക്തം തളംകെട്ടി നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസി വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. 24 വയസ്സുള്ള യുവതിയെയും കൂടെയുണ്ടായിരുന്ന യുവാവിനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രാഥമിക നിഗമനമനുസരിച്ച്, യുവാവ് യുവതിയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കിയതാകാമെന്ന് ഹൂസ്റ്റൺ പോലീസ് കരുതുന്നു. ഇതൊരു 'മർഡർ-സൂയിസൈഡ്' കേസാണെന്നാണ് സൂചനകൾ. സംഭവത്തിൽ പോലീസ് കൂടുതൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.



