D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
യുഎസ് അറ്റോർണിയെ പുറത്താക്കി പ്രസിഡന്റ്; അധികാരം ജഡ്ജിമാർക്കല്ലെന്ന് വൈറ്റ് ഹൗസ്
യുഎസ് അഭിഭാഷകരെ നിയമിക്കുന്നത് ജഡ്ജിമാരല്ലെന്നും പ്രസിഡന്റാണെന്നും ചൂണ്ടിക്കാട്ടി ഡെപ്യൂട്ടി അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചെ സമൂഹമാധ്യമങ്ങളിലൂടെ ഈ നീക്കത്തെ ന്യായീകരിച്ചു.

ന്യൂയോർക്കിലെ നോർത്തേൺ ഡിസ്ട്രിക്റ്റിൽ യുഎസ് അറ്റോർണിയായി സത്യപ്രതിജ്ഞ ചെയ്ത് അധികമേറ്റെടുത്തതിന് പിന്നാലെ ഡൊണാൾഡ് കിൻസെല്ലയെ വൈറ്റ് ഹൗസ് പുറത്താക്കി. പതിറ്റാണ്ടുകളായി സർക്കാർ അഭിഭാഷകനായും സ്വകാര്യ പ്രാക്ടീസിലും പരിചയസമ്പത്തുള്ള കിൻസെല്ലയെ കോടതി ഒരു സ്വകാര്യ ചടങ്ങിൽ നിയമിച്ച അന്ന് തന്നെയായിരുന്നു വൈറ്റ് ഹൗസിൽ നിന്നുള്ള ഇമെയിൽ എത്തിയത്. യാതൊരു വിശദീകരണവുമില്ലാതെ പ്രസിഡന്റ് തന്നെ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതായി പ്രസിഡൻഷ്യൽ പേഴ്സണൽ ഡെപ്യൂട്ടി ഡയറക്ടർ മോർഗൻ ഡിവിറ്റിൽ നിന്നുള്ള സന്ദേശത്തിൽ പറയുന്നതായി കിൻസെല്ല വ്യക്തമാക്കി.

യുഎസ് അഭിഭാഷകരെ നിയമിക്കുന്നത് ജഡ്ജിമാരല്ലെന്നും പ്രസിഡന്റാണെന്നും ചൂണ്ടിക്കാട്ടി ഡെപ്യൂട്ടി അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചെ സമൂഹമാധ്യമങ്ങളിലൂടെ ഈ നീക്കത്തെ ന്യായീകരിച്ചു. ഭരണഘടനയുടെ രണ്ടാം ആർട്ടിക്കിൾ പ്രകാരം ഈ അധികാരം പ്രസിഡന്റിൽ നിക്ഷിപ്തമാണെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ, യുഎസ് അറ്റോർണി സ്ഥാനത്തെ ഒഴിവ് നികത്താൻ ഉദ്യോഗസ്ഥരെ നിയമിക്കാൻ കോടതികൾക്ക് അധികാരമുണ്ടെന്ന് ഭരണഘടനയുടെ ആർട്ടിക്കിൾ II, സെക്ഷൻ 2 ഉദ്ധരിച്ചുകൊണ്ട് കോടതി പ്രസ്താവനയിറക്കി. ട്രംപ് അനുകൂലിയായ ജോൺ സാർക്കോൺ മൂന്നാമന്റെ രാജിക്ക് പിന്നാലെയാണ് കിൻസെല്ലയെ ഈ സ്ഥാനത്തേക്ക് നിയമിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *