ഓക്‌ലഹോമ മലയാളി അസോസിയേഷൻ (ഒഎംഎ) 2026-ലേക്കുള്ള പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. എയ്ഞ്ചലാ ഉമ്മൻ (പ്രസിഡന്റ്), ജോഷ്ന ഫിലിപ്പോസ് (സെക്രട്ടറി), അനിൽ പിള്ള (ട്രഷറർ) എന്നിവരടങ്ങുന്ന പുതിയ നേതൃത്വ കമ്മിറ്റി ഔദ്യോഗികമായി ചുമതലയേറ്റു. മൻസൂർ മുസ്തഫ, ഷിബു ജേക്കബ്, മിഷാൽ മൻസൂർ, നാൻസി ജേക്കബ്, സനു എബ്രഹാം, ഷിജി ജോയിക്കുട്ടി, അജിത് എബ്രഹാം, എലിസബത്ത് സ്റ്റീഫൻ, കുരിയൻ സക്കറിയ, നവീൻ നായർ, സാൻജോ ബാബു, ഷേർലി സൈലസ്, സൂസൻ ജേക്കബ് എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.
പുതുക്കിയ കാഴ്ചപ്പാടോടെയും ഒത്തൊരുമയോടെയും സംഘടനയെ മുന്നോട്ട് നയിക്കുകയാണ് ലക്ഷ്യമെന്ന് സത്യപ്രതിജ്ഞാ ചടങ്ങിൽ നേതൃത്വം വ്യക്തമാക്കി. സംഘടനയുടെ യഥാർത്ഥ ശക്തി അംഗങ്ങളാണെന്നും, ഭാഷയും സാംസ്കാരിക പൈതൃകവും കാത്തുസൂക്ഷിക്കുന്നതിൽ പ്രവാസി മലയാളി സമൂഹം പുലർത്തുന്ന അഭിമാനമാണ് ഇത്തരം കൂട്ടായ്മകളുടെ അടിസ്ഥാനമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.



