D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
കാനഡയിൽ ഇന്ത്യൻ വംശജൻ വെടിയേറ്റു മരിച്ചു; ഷോപ്പിങ് മാൾ പാർക്കിങ്ങിൽ അജ്ഞാതരുടെ ആക്രമണം
ഉച്ചകഴിഞ്ഞ് 3.30 ഓടെയായിരുന്നു സംഭവം. വെടിയേറ്റ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.

കാനഡയിലെ ടൊറന്റോയിൽ ഷോപ്പിങ് മാൾ പാർക്കിങ്ങിൽ ഇന്ത്യൻ വംശജനായ യുവാവ് വെടിയേറ്റു മരിച്ചു. കർണാടകയിലെ ബെംഗളൂരു റൂറൽ നെലമംഗല സ്വദേശിയായ ചന്ദൻ കുമാർ രാജ നന്ദകുമാർ ആണ് കൊല്ലപ്പെട്ടത്. ബ്രാംപ്ടണിൽ താമസിച്ചിരുന്ന ചന്ദനെ, വുഡ്ബൈൻ ഷോപ്പിങ് സെന്ററിന്റെ പ്രവേശന കവാടത്തിന് സമീപം സ്വന്തം വാഹനത്തിൽ ഇരിക്കുമ്പോഴാണ് അജ്ഞാതർ വെടിവെച്ചത്. ഉച്ചകഴിഞ്ഞ് 3.30 ഓടെയായിരുന്നു സംഭവം. വെടിയേറ്റ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. അക്രമികൾ വാഹനത്തിൽ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

ടൊറന്റോയിലെ കന്നഡ സാംസ്കാരിക കൂട്ടായ്മകളിൽ സജീവ സാന്നിധ്യമായിരുന്ന ചന്ദന്റെ മരണം പ്രവാസി സമൂഹത്തിനിടയിൽ വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. പൊതുസ്ഥലത്തുണ്ടായ ഈ വെടിവെപ്പ് സുരക്ഷാ സംബന്ധമായ വലിയ ആശങ്കകൾക്ക് കാരണമായതായി ടൊറന്റോ പോലീസ് വ്യക്തമാക്കി. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര അറിയിച്ചു. ഇതിനായി വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടിയിട്ടുണ്ട്. ചിക്കബല്ലാപുര എം.പി കെ. സുധാകറും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *