D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ശബരിമല സ്വർണ്ണമോഷണം: നടൻ ജയറാമിന് ഇഡി സമൻസ്
കൊടിമരത്തിൽ പൂശാനായി ദേവസ്വം ബോർഡ് കസ്റ്റംസിൽ നിന്ന് വാങ്ങിയ 9.16 കിലോ സ്വർണ്ണത്തിന് പുറമെ, വിശ്വാസികൾ നൽകിയ 412 കിലോയിലധികം സ്വർണ്ണത്തിന്റെ കണക്കുകളിലും വൈരുദ്ധ്യമുണ്ടെന്നാണ് സൂചന....

ശബരിമല സ്വർണ്ണ മോഷണക്കേസുമായി ബന്ധപ്പെട്ട് നടൻ ജയറാമിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസ് അയച്ചു. കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തിൽ വ്യക്തത വരുത്തുന്നതിനായി അടുത്ത ചൊവ്വാഴ്ച ഹാജരാകാനാണ് നിർദ്ദേശം. ജയറാമിനെ നേരത്തെ പ്രത്യേക അന്വേഷണ സംഘം (SIT) ചോദ്യം ചെയ്തിരുന്നു.

ഇതിനിടെ, ശബരിമല കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് 30 പവനോളം സ്വർണ്ണത്തിന്റെ ക്രമക്കേട് നടന്നതായി ദേവസ്വം വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. കൊടിമരത്തിൽ പൂശാനായി ദേവസ്വം ബോർഡ് കസ്റ്റംസിൽ നിന്ന് വാങ്ങിയ 9.16 കിലോ സ്വർണ്ണത്തിന് പുറമെ, വിശ്വാസികൾ നൽകിയ 412 കിലോയിലധികം സ്വർണ്ണത്തിന്റെ കണക്കുകളിലും വൈരുദ്ധ്യമുണ്ടെന്നാണ് സൂചന.

ഒരു സിനിമാതാരം 80 ഗ്രാമും നിർമ്മാതാവ് 247 ഗ്രാമും സ്വർണ്ണം നൽകിയതായും, മറ്റ് 27 പേർ നൽകിയ സ്വർണ്ണത്തിന്റെ അളവ് രേഖപ്പെടുത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതുമൂലം ക്രമക്കേട് നടന്ന സ്വർണ്ണത്തിന്റെ അളവ് ഇനിയും ഉയർന്നേക്കാം. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് മേധാവി മനോജ് എബ്രഹാം എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഉത്തരവിറക്കും.

Leave a Reply

Your email address will not be published. Required fields are marked *