ശബരിമല ആടിയ നെയ്യ് വിൽപ്പനയിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ദേവസ്വം ജീവനക്കാരൻ സുനിൽ കുമാറിനെ പത്തനംതിട്ട വിജിലൻസ് അറസ്റ്റ് ചെയ്തു. ഹൈക്കോടതി നിർദ്ദേശപ്രകാരം വിജിലൻസ് എസ്.പിയുടെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക അന്വേഷണത്തിലാണ് നടപടി.
ശബരിമലയിൽ സ്പെഷ്യൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കീഴ്‌ശാന്തിയായ സുനിൽ കുമാർ, ആടിയ നെയ്യ് വിൽപ്പന നടത്തുന്ന കൗണ്ടറിൽ ജോലി ചെയ്യവേ വ്യാജരേഖകൾ ചമച്ച് ക്രമക്കേട് നടത്തിയതായാണ് കണ്ടെത്തൽ.
പ്രാഥമിക അന്വേഷണത്തിൽ 34 ലക്ഷം രൂപയുടെ അഴിമതി വെളിപ്പെട്ടതിനെത്തുടർന്ന് 34 പേരെ കേസിൽ പ്രതിചേർത്തിരുന്നു. ഇതിൽ 13-ാം പ്രതിയാണ് സുനിൽ കുമാർ. ദേവസ്വം വിജിലൻസും ഇയാൾക്ക് അഴിമതിയിൽ പങ്കുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. അറസ്റ്റിലായ പ്രതിയെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും.



