D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
“കുരങ്ങനെ പോലെയുണ്ടെന്ന് ഭർത്താവ് കളിയാക്കി”; മനംനൊന്ത് യുവതി ജീവിതം അവസാനിപ്പിച്ചു
ഓട്ടോറിക്ഷ ഡ്രൈവറായ രാഹുൽ, തന്റെ ഭാര്യയെയും സഹോദരിയെയും മകനെയും ചേർത്തിരുത്തി സംസാരിക്കുന്നതിനിടയിലാണ് തനുവിനെ പരിഹസിച്ചത്....

ഭർത്താവിന്റെ പരിഹാസത്തിൽ മനംനൊന്ത് ഉത്തർപ്രദേശിലെ ലഖ്നൗവിൽ 25-കാരിയായ യുവതി ആത്മഹത്യ ചെയ്തു. ഇന്ദിരാനഗർ സ്വദേശിനിയായ തനു സിങ്ങാണ് സ്വന്തം വസതിയിൽ ജീവനൊടുക്കിയത്. കാണാൻ ‘കുരങ്ങനെ പോലെയുണ്ട്’ എന്ന് ഭർത്താവ് രാഹുൽ ശ്രീവാസ്തവ നിരന്തരമായി അധിക്ഷേപിച്ചിരുന്നതാണ് യുവതിയെ ഈ കടുംകൈക്ക് പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു. നാല് വർഷം മുൻപ് പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരും.

ഓട്ടോറിക്ഷ ഡ്രൈവറായ രാഹുൽ, തന്റെ ഭാര്യയെയും സഹോദരിയെയും മകനെയും ചേർത്തിരുത്തി സംസാരിക്കുന്നതിനിടയിലാണ് തനുവിനെ പരിഹസിച്ചത്. മറ്റുള്ളവരുടെ മുൻപിൽ വെച്ച് തന്നെ കുരങ്ങിനോട് ഉപമിച്ചത് തനുവിനെ വല്ലാതെ തളർത്തുകയും തുടർന്ന് അവർ ജീവനൊടുക്കുകയുമായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും പ്രാഥമിക അന്വേഷണത്തിൽ മറ്റ് ദുരൂഹതകളില്ലെന്നും പോലീസ് വ്യക്തമാക്കി. നിലവിൽ കുടുംബത്തിൽ നിന്ന് പരാതികളൊന്നും ലഭിച്ചിട്ടില്ലെങ്കിലും വിശദമായ അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *