കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയ് ബെംഗളൂരുവിലെ കമ്പനി ആസ്ഥാനത്ത് ജീവനൊടുക്കിയതായി റിപ്പോർട്ട് . അശോക് നഗറിലുള്ള ഓഫീസിൽ വെച്ച് പിസ്റ്റൾ ഉപയോഗിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഓഫീസിൽ റെയ്ഡ് നടത്തുന്നതിനിടെയാണ് ഈ സംഭവം നടന്നതെന്നാണ് പ്രാഥമിക സൂചനകൾ വ്യക്തമാക്കുന്നത്.



