അമേരിക്കയിലെ ഒഹായോയിലെ മലയാളി സംഘടനയായ സെൻട്രൽ ഒഹായോ മലയാളി അസോസിയേഷൻ (COMA) 2026 വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ പ്രഖ്യാപിച്ചു. അസ്ലം അബൂബക്കർ പ്രസിഡന്റായും അനൂപ് ജോസഫ് ബാബു വൈസ് പ്രസിഡന്റായും രവികുമാർ ഹരിഹരൻ ട്രഷററായും കിരൺ ജോസഫ് ഏലവുങ്കൽ ജനറൽ സെക്രട്ടറിയായും ദിലിൻ ജോയ് ജോയിന്റ് സെക്രട്ടറിയായും ചുമതലയേറ്റു.
ഒഹായോയിലെ മലയാളി സമൂഹത്തിനിടയിൽ നിർണ്ണായക സ്വാധീനമുള്ള സംഘടനയാണ് കോമ (COMA). കലാ-കായിക-സാഹിത്യ മേഖലകളിലെ സജീവ സാന്നിധ്യത്തിന് പുറമെ, പുതിയ തലമുറയ്ക്ക് മലയാള ഭാഷയും സംസ്കാരവും പകർന്നുനൽകുന്നതിലും ഇവർ ശ്രദ്ധേയമായ പങ്ക് വഹിക്കുന്നു. കൂടാതെ, വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും അടിയന്തര സാഹചര്യങ്ങളിലെ കൃത്യമായ ഇടപെടലുകളിലൂടെയും ഒഹായോ മലയാളികളുടെ ദൈനംദിന ജീവിതത്തിൽ വലിയൊരു തുണയായി ഈ സംഘടന നിലകൊള്ളുന്നു.
മറ്റ് പ്രധാന ചുമതലകളിൽ വിനയ്കുമാർ രാമചന്ദ്രൻ (ഏജന്റ്), രൂപേഷ് സത്യൻ (ഓഡിറ്റർ), സ്റ്റീഫൻ ജോൺ (എക്സ്-ഒഫീഷ്യോ) എന്നിവരും, 2026-ലെ ട്രസ്റ്റിമാരായി രാജീവ് തോമസ്, ഗിരീഷ് മനോഹരൻ, സിംപിൾ സുബിൻ, ഷിബു നായർ, വേദ വാരിയർ എന്നിവരും പ്രവർത്തിക്കും.
പുതിയ ജനറൽ കമ്മിറ്റി അംഗങ്ങളായി ഗോപി ഹരിദാസ്, തോമസ് ഉമ്മൻ, വത്സൻ പാലിക്ക (ഭക്ഷണം), പ്രിയ പ്രവീൺ (യൂത്ത്), പ്രദീഷ് പുതിയത്റ്റിൽ (പ്രോഗ്രാം), പ്രഹ്ലാദ് ടി. ഇന്ദിര (ന്യൂസ്ലെറ്റർ), അരുണ്‍ ചന്ദ്, രാകേഷ് വിജയകൃഷ്ണൻ (സ്പോർട്സ്), അരുണ്‍ രാധാകൃഷ്ണൻ (ചാരിറ്റി), സുധീപ വാസുദേവൻ ചന്ദ്രമതി, സന്ദീപ് തമ്പുരാൻ (കല/സാംസ്കാരികം), ജൂലി മനോജ്, സുനിത സുബ്രഹ്മണ്യൻ (സ്റ്റേജ് ഡിസൈൻ), നിഷ് നിശാന്ത് (ടെക്നിക്കൽ), അരുണ്‍ ഡേവിസ് (കമ്മ്യൂണിറ്റി ഔട്രീച്ച്), സച്ചിൻലാൽ സുഗതൻ, ദിവ്യ റോസ് ഫ്രാൻസിസ് (സോഷ്യൽ മീഡിയ), രാഹുൽ ആർ.പി, പ്രമോദ് പുതിയത്റ്റിൽ (ഫോട്ടോഗ്രഫി/വീഡിയോഗ്രഫി), അരവിന്ദ് വി.കെ (മീഡിയ), മൗജ രാജൻ (മലയാളം പ്രചാരണം), മിൻഹാ അസ്ലം (വെബ് അഡ്മിൻ) എന്നിവരെയും തിരഞ്ഞെടുത്തു.
കലാ-സാംസ്കാരിക പ്രവർത്തനങ്ങൾക്കൊപ്പം പുതുതലമുറയ്ക്ക് സംസ്കാരം പകർന്നുനൽകുന്ന കോമയുടെ ഈ വർഷത്തെ ആദ്യ പദ്ധതിയായി 'COMA ഹൃദയപൂർവ്വം 2026' പ്രഖ്യാപിച്ചു. അന്തരിച്ച താരം ശ്രീനിവാസന്റെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന ഈ പരിപാടി ഏവരെയും ഒരൊറ്റ കുടുംബമായി ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിഭാവനം ചെയ്തിരിക്കുന്നത്. 2025-ലെ കമ്മിറ്റി ഭാരവാഹികളായ സ്റ്റീഫൻ ജോൺ, രാജേഷ് രാജൻ, റോഹിത് സുരേഷ്, പാർവതി ഹരിലാൽ, ലിന്‍ഡാ ചാൻ, വിനയ്കുമാർ രാമചന്ദ്രൻ, രവി ഹരിഹരൻ, ട്രസ്റ്റിമാരായ അജോയ് കുമാർ, മഞ്ജുള നായർ, രാജീവ് തോമസ്, രൂപേഷ് സത്യൻ, ഷിബു നായർ, വേദ വാരിയർ എന്നിവരുടെ മികച്ച സേവനങ്ങൾക്ക് പുതിയ കമ്മിറ്റി നന്ദി രേഖപ്പെടുത്തി.



