D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
യുഎസിലെ പള്ളിയിൽ പ്രാർത്ഥ തടസ്സപ്പെടുത്തി പ്രതിഷേധം: 3 പേർ അറസ്റ്റിൽ
ആരാധനാലയങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുത്തിയെന്ന ഫെഡറൽ കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വ്യക്തമാക്കി.

മിനിയാപൊളിസ്-സെന്റ് പോൾ മേഖലയിൽ കുടിയേറ്റ വിരുദ്ധ റെയ്ഡുകൾക്ക് നേതൃത്വം നൽകുന്ന ഐസിഇ (ICE) ഉദ്യോഗസ്ഥനായ പാസ്റ്റർക്കെതിരെ പള്ളിക്കുള്ളിൽ പ്രതിഷേധിച്ച മൂന്ന് പേരെ ഫെഡറൽ ഏജന്റുമാർ അറസ്റ്റ് ചെയ്തു. പൗരാവകാശ പ്രവർത്തകരായ നെക്കിമ ലെവി ആംസ്ട്രോങ്ങ്, ചൗണ്ടിൽ ലൂയിസ അലൻ, ഐസിഇ വിരുദ്ധ പ്രവർത്തകൻ വില്യം കെല്ലി എന്നിവരെയാണ് എഫ്ബിഐയും ഹോംലാൻഡ് സെക്യൂരിറ്റി ഏജന്റുമാരും ചേർന്ന് പിടികൂടിയത്. ആരാധനാലയങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുത്തിയെന്ന ഫെഡറൽ കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വ്യക്തമാക്കി.

പ്രതിഷേധം തത്സമയം സംപ്രേഷണം ചെയ്ത മുൻ സിഎൻഎൻ അവതാരകൻ ഡോൺ ലെമണിനെതിരെ ക്രിമിനൽ പരാതി നൽകാൻ നീതിന്യായ വകുപ്പ് ശ്രമിച്ചെങ്കിലും മിനസോട്ടയിലെ മജിസ്‌ട്രേറ്റ് ജഡ്ജി അത് നിരസിച്ചു. ജഡ്ജിയുടെ ഈ തീരുമാനത്തിൽ യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടി രോഷം പ്രകടിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. താൻ ഒരു പത്രപ്രവർത്തകനായാണ് അവിടെ എത്തിയതെന്നും പ്രതിഷേധത്തിന്റെ ഭാഗമല്ലെന്നും ഡോൺ ലെമൺ പ്രതികരിച്ചു.

ഐസിഇ ഡയറക്ടറായ പാസ്റ്റർ ഡേവിഡ് ഈസ്റ്റർവുഡിന്റെ നടപടികൾ ക്രിസ്തീയ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്ന് ആരോപിച്ചായിരുന്നു പള്ളിയിൽ പ്രതിഷേധം നടന്നത്. സംഭവത്തിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് പാം ബോണ്ടി മുന്നറിയിപ്പ് നൽകി. ഒഹായോയിൽ നടന്ന ചടങ്ങിൽ വെച്ച്, പള്ളിയിലെ പ്രതിഷേധത്തിന് നേതൃത്വം നൽകിയവർ അറസ്റ്റിലായ വിവരം വൈസ് പ്രസിഡന്റ് ജെഡി വാൻസും സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *