D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ശബരിമല ശ്രീകോവിലിന്റെ വാതിലിലും മോഷണം നടത്തി? 5 പ്രമുഖർ നിരീക്ഷണത്തിൽ
ശ്രീകോവിലിന്റെ വാതിലിലെ സ്വർണ്ണവും മോഷണം പോയതായാണ് പുതിയ കണ്ടെത്തൽ. ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണം മോഷ്ടിച്ച കേസിൽ മൂന്ന് പേരെയും, കട്ടിളപ്പാളി കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെയുമാണ് പ്രത്യേക അന്വേഷണസംഘം (SIT) നിരീക്ഷിക്കുന്നത്. 2025-ലും ദ്വാരപാലക ശില്പങ്ങൾ വിൽപന നടത്തിയതായി സൂചനയുള്ളതിനാൽ, മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും രണ്ട് ബോർഡ് അംഗങ്ങളെയും ഉടൻ ചോദ്യം ചെയ്യും.

ശബരിമലയിലെ സ്വർണ്ണ തട്ടിപ്പുമായി ബന്ധപ്പെട്ട് അഞ്ച് പ്രമുഖർ കൂടി ഉടൻ അറസ്റ്റിലാകുമെന്ന് സൂചന നൽകുന്ന അതീവ ഗുരുതരമായ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ശ്രീകോവിലിന്റെ വാതിലിലെ സ്വർണ്ണവും മോഷണം പോയതായാണ് പുതിയ കണ്ടെത്തൽ. ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണം മോഷ്ടിച്ച കേസിൽ മൂന്ന് പേരെയും, കട്ടിളപ്പാളി കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെയുമാണ് പ്രത്യേക അന്വേഷണസംഘം (SIT) നിരീക്ഷിക്കുന്നത്. 2025-ലും ദ്വാരപാലക ശില്പങ്ങൾ വിൽപന നടത്തിയതായി സൂചനയുള്ളതിനാൽ, മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും രണ്ട് ബോർഡ് അംഗങ്ങളെയും ഉടൻ ചോദ്യം ചെയ്യും.

ശ്രീകോവിലിന്റെ പഴയ വാതിലിലെ സ്വർണ്ണത്തിന്റെ അളവിൽ കുറവുണ്ടോ എന്ന് പരിശോധിക്കാൻ അന്വേഷണസംഘം സന്നിധാനത്തെത്തി സാമ്പിളുകൾ ശേഖരിക്കും. 2019, 2025 വർഷങ്ങളിലെ ഇടപാടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ സ്ട്രോങ്ങ് റൂം തുറന്ന് സ്വർണ്ണപ്പാളികൾ വിശദമായി പരിശോധിക്കും. സ്വർണ്ണപ്പാളികൾ വിൽക്കപ്പെട്ടിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാൻ വി.എസ്.എസ്.സി-യിലെ ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദഗ്ധരുടെയും മൊഴി വരും ദിവസങ്ങളിൽ രേഖപ്പെടുത്തും.

അതേസമയം, ദ്വാരപാലക ശില്പങ്ങളിൽ നിന്ന് സ്വർണ്ണം മോഷ്ടിച്ച കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ വിജിലൻസ് കോടതി ഇന്ന് വിധി പറയും. അറസ്റ്റ് കഴിഞ്ഞ് 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്നാണ് പ്രതിഭാഗത്തിന്റെ വാദം.

Leave a Reply

Your email address will not be published. Required fields are marked *