D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ദ്വാരപാലക ശില്പ കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തും; SITക്ക് വിജിലൻസ് കോടതി അനുമതി
മോഷണം നടന്ന സമയത്ത് തന്ത്രി സന്നിധാനത്ത് ഉണ്ടായിരുന്നുവെന്ന കണ്ടെത്തലിനെത്തുടർന്നാണ് അദ്ദേഹത്തെ കൂടി കേസിൽ പ്രതിയാക്കാൻ അന്വേഷണസംഘം ...

ശബരിമല ദ്വാരപാലക ശില്പ മോഷണക്കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്താൻ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) വിജിലൻസ് കോടതി അനുമതി നൽകി. നിലവിൽ കട്ടിളപ്പാളി കേസുമായി ബന്ധപ്പെട്ട് കോടതി കസ്റ്റഡിയിലുള്ള തന്ത്രിയെ, പുതിയ കേസിലും അറസ്റ്റ് ചെയ്യുന്നതിനായി എസ്.ഐ.ടി അനുമതി തേടുകയായിരുന്നു. മോഷണം നടന്ന സമയത്ത് തന്ത്രി സന്നിധാനത്ത് ഉണ്ടായിരുന്നുവെന്ന കണ്ടെത്തലിനെത്തുടർന്നാണ് അദ്ദേഹത്തെ കൂടി കേസിൽ പ്രതിയാക്കാൻ അന്വേഷണസംഘം തീരുമാനിച്ചത്.

അതേസമയം, കേസിലെ മറ്റൊരു പ്രതിയായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ കോടതി 14 ദിവസത്തേക്ക് കൂടി റിമാൻഡ് ചെയ്തു. ജനുവരി 27 വരെയാണ് ഇദ്ദേഹത്തെ കൊല്ലം വിജിലൻസ് കോടതി റിമാൻഡ് ചെയ്തിരിക്കുന്നത്. പത്മകുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 19-ലേക്ക് മാറ്റിയിട്ടുണ്ട്. കേസിൽ കൂടുതൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്ന എസ്.ഐ.ടിയുടെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ ഈ നടപടി. തന്ത്രിയുടെ ജാമ്യാപേക്ഷയിലും അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ കോടതി അന്തിമ തീരുമാനം എടുക്കുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *