D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ജമ്മു കശ്മീരിലെ കത്വയിൽ ഏറ്റുമുട്ടൽ; പാക്കിസ്ഥാൻ ബന്ധമുള്ള ജയ്‌ഷെ ഭീകരരെന്ന് റിപ്പോർട്ട്
പ്രദേശം പൂർണ്ണമായും സൈന്യത്തിന്റെ വലയത്തിലാണെന്നും ഏറ്റുമുട്ടൽ നടന്ന സ്ഥലത്തേക്ക് കൂടുതൽ സേനയെ വിന്യസിച്ചതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു

ജമ്മു കശ്മീരിലെ കത്വയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ തുടരുന്നു. രഹസ്യവിവരത്തെത്തുടർന്ന് സൈന്യവും പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് വെടിവെപ്പുണ്ടായത്. മേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകരർക്ക് പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജയ്‌ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയുമായി ബന്ധമുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രദേശം പൂർണ്ണമായും സൈന്യത്തിന്റെ വലയത്തിലാണെന്നും ഏറ്റുമുട്ടൽ നടന്ന സ്ഥലത്തേക്ക് കൂടുതൽ സേനയെ വിന്യസിച്ചതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

അതിർത്തി കടന്നെത്തിയ ഭീകരർ ജനവാസ മേഖലകളിൽ പ്രവേശിക്കുന്നത് തടയാൻ കർശന ജാഗ്രതയാണ് പുലർത്തുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജമ്മു മേഖലയിൽ ഭീകരവാദ പ്രവർത്തനങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സൈന്യം പരിശോധന ശക്തമാക്കിയിരുന്നു. ഏറ്റുമുട്ടൽ തുടരുന്നതിനാൽ കത്വയിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഭീകരരെ തുരത്താനുള്ള ഓപ്പറേഷൻ ഇപ്പോഴും പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *