D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
യുഎസിലെ ഇൻഡ്യാനയിൽ ലഹരിക്കടത്ത്; ട്രക്കിനുള്ളിൽ ഒളിപ്പിച്ചത് 309 പൗണ്ട് കൊക്കെയ്ൻ കടത്താൻ ശ്രമിച്ച ഇന്ത്യക്കാരായ ഡ്രൈവർമാർ പിടിയിൽ
ക്കിനുള്ളിലെ സ്ലീപ്പർ ബെർത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു കൊക്കെയ്ൻ പാക്കറ്റുകൾ. ഏകദേശം 1,13,000-ത്തിലധികം ആളുകളുടെ ...

അമേരിക്കയിലെ ഇൻഡ്യാനയിൽ വൻ ലഹരിക്കടത്ത്. ട്രക്കിനുള്ളിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 140 കിലോയോളം (309 പൗണ്ട്) കൊക്കെയ്ൻ പിടികൂടി. ട്രക്കിനുള്ളിലെ സ്ലീപ്പർ ബെർത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു കൊക്കെയ്ൻ പാക്കറ്റുകൾ. ഏകദേശം 1,13,000-ത്തിലധികം ആളുകളുടെ ജീവൻ അപഹരിക്കാൻ ശേഷിയുള്ള അത്രയും വലിയ അളവിലുള്ള ലഹരിമരുന്നാണ് ഇതെന്നാണ് അധികൃതർ നൽകുന്ന വിവരം.

സംഭവവുമായി ബന്ധപ്പെട്ട് ട്രക്ക് ഡ്രൈവർമാരായ രണ്ട് ഇന്ത്യക്കാരെ യുഎസ് അധികൃതർ അറസ്റ്റ് ചെയ്തു. ജനുവരി നാലിന് നടന്ന പതിവ് വാഹന പരിശോധനയ്ക്കിടയിലാണ് ഈ വൻ ലഹരിശേഖരം ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) കണ്ടെത്തിയത്. ഗുർപ്രീത് സിങ് (25), ജസ്‌വീർ സിങ് (30) എന്നിവരാണ് പിടിയിലായവർ.

പിടിയിലായ രണ്ടുപേരും മുൻപും സമാനമായ രീതിയിൽ നിയമനടപടികൾ നേരിട്ടിട്ടുള്ളവരാണ്. ഗുർപ്രീത് സിങ് 2023-ൽ അനധികൃതമായി അമേരിക്കയിൽ പ്രവേശിച്ചപ്പോൾ പിടിയിലായെങ്കിലും പിന്നീട് വിട്ടയയ്ക്കപ്പെടുകയായിരുന്നു. ജസ്‌വീർ സിങ് 2017-ലും പിന്നീട് 2025 ഡിസംബറിലും അറസ്റ്റിലായിട്ടുണ്ട.

ഇരുവരും കാലിഫോർണിയയിൽ നിന്നുള്ള വാഹന രേഖകളാണ് ഉപയോഗിച്ചിരുന്നത്. അമേരിക്കയിലെ ലഹരിക്കടത്ത് ശൃംഖലകളെക്കുറിച്ചും ഈ കടത്തിനു പിന്നിൽ പ്രവർത്തിച്ച മറ്റുള്ളവരെക്കുറിച്ചും വിപുലമായ അന്വേഷണം ആരംഭിച്ചതായി യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *