D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ടി20 ഇന്റർനാഷണൽ മലയാളി ക്രിക്കറ്റ് ടൂർണമെന്റ്: ആവേശപ്പോരിന് ഹൂസ്റ്റൺ ഒരുങ്ങി, സമ്മാനമായി ലക്ഷങ്ങൾ
അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കാനഡയിൽ നിന്നുമായി 16 ടീമുകൾ ഇതിനകം തന്നെ ടൂർണമെന്റിൽ തങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കിക്കഴിഞ്ഞു

ഹൂസ്റ്റൺ: ഉത്തര അമേരിക്കയിലെ മലയാളി ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുന്ന ടി20 ഇന്റർനാഷണൽ മലയാളി ക്രിക്കറ്റ് ടൂർണമെന്റ് – സീസൺ 4 മാർച്ച് 20 മുതൽ 22 വരെ ഹൂസ്റ്റണിൽ നടക്കും. സ്റ്റാർസ് ഓഫ് ഹൂസ്റ്റൺ സംഘടിപ്പിക്കുന്ന ഈ ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി സംഘാടകർ അറിയിച്ചു.

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കാനഡയിൽ നിന്നുമായി 16 ടീമുകൾ ഇതിനകം തന്നെ ടൂർണമെന്റിൽ തങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കിക്കഴിഞ്ഞു. ടൂർണമെന്റിന് സ്റ്റാർസ് ഓഫ് ഹൂസ്റ്റൺ പ്രസിഡന്റ് അരുൺ ജോസ് നേതൃത്വം നൽകുന്നു. വൈസ് പ്രസിഡന്റ് ശ്രീജിത്ത് പറമ്പിൽ, സെക്രട്ടറി ജെയ്‌സൺ ജോൺ, ട്രഷറർ ജോബി ചെറിയാൻ എന്നിവർ സംഘാടക സമിതിയിലുണ്ട്.

വിജയികൾക്കായി വൻതുകയുടെ ആകർഷകമായ സമ്മാനങ്ങളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.

ഒന്നാം സമ്മാനം: 5004 ഡോളർ
രണ്ടാം സമ്മാനം: 2500 ഡോളർ

ഇതോടൊപ്പം മാൻ ഓഫ് ദ മാച്ച്, ബെസ്റ്റ് ബാറ്റ്സ്മാൻ, ബെസ്റ്റ് ബൗളർ, ബെസ്റ്റ് ഫീൽഡർ തുടങ്ങിയ വ്യക്തിഗത പുരസ്കാരങ്ങളും നൽകും.
കൂടുതൽ വിവരങ്ങൾക്ക് www.starsofhouston.com സന്ദർശിക്കാവുന്നതാണ്. അമേരിക്കയിലെയും കാനഡയിലെയും മലയാളി ക്രിക്കറ്റ് താരങ്ങളെ ഒരേ വേദിയിൽ കൊണ്ടുവരുന്ന ഈ ടൂർണമെന്റ്, പ്രവാസി മലയാളി സമൂഹത്തിന് ഒരു വലിയ കായിക ആഘോഷമാകും.

Leave a Reply

Your email address will not be published. Required fields are marked *