D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
പ്രവാസികള്‍ക്ക് സന്തോഷിക്കാം; അധിക ബാഗേജിന് ഇളവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്
5 കിലോ അല്ലെങ്കിൽ 10 കിലോ അധിക ചെക്ക്-ഇൻ ബാഗേജ് വളരെ കുറഞ്ഞ നിരക്കിൽ മുൻകൂട്ടി ബുക്ക് ചെയ്യാമെന്നതാണ് പുതിയ ഓഫർ...

ഈ അവധിക്കാലത്ത് ഗൾഫിൽ നിന്നും നാട്ടിലേക്ക് വരുന്ന പ്രവാസികൾക്ക് കുറഞ്ഞ നിരക്കിൽ അധിക ബാഗേജ് ബുക്ക് ചെയ്യാൻ അവസരമൊരുക്കി എയർ ഇന്ത്യ എക്‌സ്പ്രസ്. 5 കിലോ അല്ലെങ്കിൽ 10 കിലോ അധിക ചെക്ക്-ഇൻ ബാഗേജ് വളരെ കുറഞ്ഞ നിരക്കിൽ മുൻകൂട്ടി ബുക്ക് ചെയ്യാമെന്നതാണ് പുതിയ ഓഫർ.

ജനുവരി 16-നും മാർച്ച് 10-നും ഇടയിൽ യുഎഇ, ഖത്തർ, ഒമാൻ, കുവൈറ്റ്, ബഹ്‌റൈൻ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ജനുവരി 31-നകം എയർ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റ്, മൊബൈൽ ആപ്പ് അല്ലെങ്കിൽ മറ്റ് ബുക്കിംഗ് പോർട്ടലുകൾ വഴി ടിക്കറ്റ് എടുക്കുന്നവർക്ക് ഈ ഓഫർ പ്രയോജനപ്പെടുത്താം.

രാജ്യങ്ങൾ അനുസരിച്ച് വളരെ തുച്ഛമായ നിരക്കിലാണ് ഈ അധിക ലഗേജ് ലഭ്യമാക്കുന്നത്. യുഎഇ (2 എഇഡി), സൗദി അറേബ്യ (2 എസ്എആർ), ഖത്തർ (1 ക്യുഎആർ), ഒമാൻ (0.2 ഒഎംആർ), കുവൈറ്റ് (0.2 കെഡി), ബഹ്‌റൈൻ (0.2 ബിഎച്ച്ഡി) എന്നിങ്ങനെയാണ് 5 കിലോയ്ക്കും 10 കിലോയ്ക്കും നൽകേണ്ടി വരുന്ന അധിക തുക.

എക്‌സ്പ്രസ് ലൈറ്റ്, വാല്യൂ, ഫ്ലെക്‌സ്, ബിസ് തുടങ്ങി എല്ലാ വിഭാഗം ടിക്കറ്റുകൾക്കും ഈ ഓഫർ ബാധകമാണ്. നിലവിൽ അനുവദനീയമായ 30 കിലോ ബാഗേജിന് പുറമെ പത്ത് കിലോ കൂടി ഓഫർ നിരക്കിൽ ലഭിക്കുന്നതോടെ പ്രവാസികൾക്ക് ആകെ 40 കിലോ വരെ ചെക്ക്-ഇൻ ബാഗേജ് നാട്ടിലേക്ക് കൊണ്ടുവരാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *