D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകളുമായി മുഖ്യമന്ത്രി
പരസ്പര സ്നേഹത്തിന്റെയും മൈത്രിയുടെയും മൂല്യങ്ങൾ മുറുകെ പിടിച്ചുകൊണ്ട് കരുതലോടെ ആഘോഷങ്ങളിൽ പങ്കുചേരാമെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു

പ്രതീക്ഷയുടെ തിളക്കമുള്ള സ്വപ്നങ്ങളുമായി എത്തുന്ന പുത്തൻ വർഷത്തെ വരവേൽക്കാൻ എല്ലാവർക്കും പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം വരുമെന്ന പ്രത്യാശയാണ് ഈ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്നതെന്ന് അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു. പരസ്പര സ്നേഹത്തിന്റെയും മൈത്രിയുടെയും മൂല്യങ്ങൾ മുറുകെ പിടിച്ചുകൊണ്ട് കരുതലോടെ ആഘോഷങ്ങളിൽ പങ്കുചേരാമെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

അതേസമയം, ആഗോളതലത്തിൽ പുതുവത്സരാഘോഷങ്ങൾ സജീവമായിക്കഴിഞ്ഞു. ദക്ഷിണ പസഫിക് രാജ്യങ്ങളാണ് ഇത്തവണയും ആദ്യം പുതുവർഷത്തെ വരവേറ്റത്. ദ്വീപ് രാഷ്ട്രമായ കിരിബാത്തിയിലാണ് ലോകത്ത് ആദ്യമായി 2026 പിറന്നത്. തൊട്ടുപിന്നാലെ ന്യൂസിലാൻഡിലെ ഓക്‌ലൻഡിലും വർണ്ണാഭമായ ചടങ്ങുകളോടെ പുതുവർഷം എത്തിച്ചേർന്നു.

Leave a Reply

Your email address will not be published. Required fields are marked *