D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
പ്രിയങ്ക ഗാന്ധിയുടെ മകന്‍ റെയ്ഹാന്‍ വിവാഹിതനാകുന്നു; വധു ആരെന്നോ?
ഏഴ് വർഷമായി പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹനിശ്ചയ ചടങ്ങുകൾ നാളെ...

കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെയും ബിസിനസുകാരൻ റോബര്‍ട്ട് വദ്രയുടെയും മകൻ റൈഹാൻ വദ്ര വിവാഹിതനാകുന്നു. ദീർഘകാല സുഹൃത്തായ അവീവ ബെയ്ഗുമായി റൈഹാന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ഏഴ് വർഷമായി പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹനിശ്ചയ ചടങ്ങുകൾ നാളെ രാജസ്ഥാനിലെ രൺതംബോറിൽ വെച്ച് നടക്കുമെന്നാണ് റിപ്പോർട്ടുകൾ. വിവാഹം ഏതാനും മാസങ്ങൾക്കുള്ളിൽ ഉണ്ടായേക്കും.

ഡൽഹി സ്വദേശിയായ അവീവ ബെയ്ഗ് മുൻ ദേശീയ ഫുട്ബോൾ താരം കൂടിയാണ്. ബിസിനസുകാരനായ ഇമ്രാൻ ബെയ്ഗിന്റെയും ഇന്റീരിയർ ഡിസൈനറായ നന്ദിത ബെയ്ഗിന്റെയും മകളാണ് അവീവ. പ്രിയങ്ക ഗാന്ധിയും നന്ദിതയും അടുത്ത സുഹൃത്തുക്കളാണ്. 25 വയസ്സുകാരനായ റൈഹാൻ വദ്ര അറിയപ്പെടുന്ന ഫോട്ടോഗ്രാഫറാണ്. ഡൽഹി മോഡേൺ സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഒ.പി. ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസത്തിൽ ബിരുദം നേടിയ വ്യക്തിയാണ് അവീവ.

Leave a Reply

Your email address will not be published. Required fields are marked *