D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
മകരവിളക്ക് മഹോത്സവം, ശബരിമല നട നാളെ തുറക്കും
ഡിസംബർ 27 വരെയുള്ള കണക്കുകൾ പ്രകാരം 36,33,191 പേർ സന്നിധാനത്ത് ദർശനം നടത്തി.

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല ശ്രീധർമശാസ്താ ക്ഷേത്രനട നാളെ (ഡിസംബർ 30, ചൊവ്വ) വൈകിട്ട് 5-ന് തുറക്കും. തന്ത്രി മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നട തുറന്ന് സന്നിധാനത്തെ ആഴിയിൽ അഗ്നി പകരുന്നതോടെ തീർത്ഥാടകർക്ക് പതിനെട്ടാംപടി ചവിട്ടി ദർശനം നടത്താം. മണ്ഡലപൂജകൾ പൂർത്തിയാക്കി ഡിസംബർ 27-ന് രാത്രി 10-നായിരുന്നു ഹരിവരാസനം പാടി നട അടച്ചത്.

ഇത്തവണത്തെ മണ്ഡലകാലത്ത് ഭക്തജനത്തിരക്കിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡിസംബർ 27 വരെയുള്ള കണക്കുകൾ പ്രകാരം 36,33,191 പേർ സന്നിധാനത്ത് ദർശനം നടത്തി. ഇതിൽ 30,91,183 പേർ ഓൺലൈൻ ബുക്കിങ്ങിലൂടെയും 4,12,075 പേർ സ്പോട്ട് ബുക്കിങ്ങിലൂടെയും 1,29,933 പേർ പുൽമേട് വഴിയുമാണ് എത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 3,83,435 തീർത്ഥാടകർ ഇക്കുറി അധികമായി എത്തിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *