D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ഫൊക്കാന തിരഞ്ഞെടുപ്പ്: ഇന്റഗ്രിറ്റി പാനൽ സ്ഥാനാർത്ഥിയായി ബിജോ വിതയത്തിൽ മത്സരിക്കുന്നു
2006 മുതൽ ഫൊക്കാനയുടെ സജീവ പ്രവർത്തകനായ അദ്ദേഹ. ബാൾട്ടിമോറിലെ കൈരളിയിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി പ്രവർത്തിക്കുന്ന ബിജോ വിതയത്തിൽ, സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്.

ന്യൂയോർക്ക്: ഫൊക്കാനാ ദേശീയ കൺവൻഷനോടനുബന്ധിച്ച് നടക്കുന്ന തിരഞ്ഞെടുപ്പിൽ ഇന്റഗ്രിറ്റി പാനലിന്റെ ഭാഗമായി ബാൾട്ടിമോറിലെ കൈരളിയെ പ്രതിനിധീകരിച്ച് ബിജോ വിതയത്തിൽ നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു. 2006 മുതൽ ഫൊക്കാനയുടെ സജീവ പ്രവർത്തകനായ അദ്ദേഹ. ബാൾട്ടിമോറിലെ കൈരളിയിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി പ്രവർത്തിക്കുന്ന ബിജോ വിതയത്തിൽ, സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്. 2008–2010 കാലയളവിൽ നാഷണൽ കമ്മിറ്റി അംഗമായും നിലവിൽ കൺവൻഷൻ കൺവീനറായും സംഘടനയിൽ നിർണ്ണായക പങ്ക് വഹിച്ചു വരികയാണ്.

വർഷങ്ങളായുള്ള പ്രവർത്തന പരിചയവും നേതൃപാടവവും ഫൊക്കാനയുടെ ദേശീയ തലത്തിൽ വീണ്ടും പ്രയോജനപ്പെടുത്തുകയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. വീണ്ടും മത്സരിക്കാൻ അവസരം നൽകിയ സംഘടനാ നേതൃത്വത്തോടും ഇന്റഗ്രിറ്റി പാനലിനോടും അദ്ദേഹം കടപ്പാട് രേഖപ്പെടുത്തി.ബിജോ വിതയത്തിലിന്റെ സ്ഥാനാർത്ഥിത്വം ഫൊക്കാനയ്ക്ക് പുതിയ ഊർജ്ജം പകരുമെന്ന് പാനൽ അംഗങ്ങളായ സന്തോഷ് നായർ (സെക്രട്ടറി സ്ഥാനാർത്ഥി), ആന്റോ വർക്കി (ട്രഷറർ സ്ഥാനാർത്ഥി), ലിൻഡോ ജോളി, ജോസി കാരക്കാട്ട്, സോണി അമ്പൂക്കൻ, അപ്പുക്കുട്ടൻ പിള്ള, അജു ഉമ്മൻ, ഗ്രേസ് ജോസഫ്, ഷൈനി രാജു എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *