D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
അമേരിക്കയിലെ മിഷൻ ലീഗ് ദേശീയ പുൽക്കൂട് മത്സരം സംഘടിപ്പിക്കുന്നു; വിജയികൾക്ക് ആകർഷകമായ സമ്മാനം‌‌
കുടുംബാംഗങ്ങളെല്ലാവരും ഒത്തുചേർന്ന് ഓരോ ഭവനത്തിലും ഒരു പുൽക്കൂട് നിർമിക്കുകയും അതിന്റെ ഒരു വീഡിയോ എടുത്ത് രൂപതാ സമിതിക്ക് അയക്കുകയുമാണ് ചെയ്യേണ്ടത്.

ഷിക്കാഗോ∙ ചെറുപുഷ്പ മിഷൻ ലീഗ് ഷിക്കാഗോ രൂപതയിലെ കുടുംബങ്ങൾക്കായി ഈ വർഷവും 'ഗ്ലോറിയ ഇൻ എക്സെൽസിസ്' എന്ന പേരിൽ പുൽക്കൂട് മത്സരം സംഘടിപ്പിക്കുന്നു. തുടർച്ചയായി നാലാം വർഷമാണ് ദേശീയ തലത്തിൽ ഇത്തരത്തിൽ പുൽക്കൂട് മത്സരം നടത്തുന്നത്. കുടുംബാംഗങ്ങളെല്ലാവരും ഒത്തുചേർന്ന് ഓരോ ഭവനത്തിലും ഒരു പുൽക്കൂട് നിർമിക്കുകയും അതിന്റെ ഒരു വീഡിയോ എടുത്ത് രൂപതാ സമിതിക്ക് അയക്കുകയുമാണ് ചെയ്യേണ്ടത്.

ഏറ്റവും നന്നായി പുൽക്കൂട് നിർമിച്ച കുടുംബങ്ങൾക്ക് മേഖലാ തലത്തിലും രൂപതാ തലത്തിലും ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതാണ്. ക്രിസ്തുവാണ് ക്രിസ്മസിന്റെ കേന്ദ്രമെന്നും, ക്രിസ്തുവിന്റെ ജനനതിരുനാളാണ് ആഘോഷിക്കുന്നതെന്നുമുള്ള വസ്തുത ഏവരെയും ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയാണ് പുൽക്കൂട് മത്സരം സംഘടിപ്പിക്കുന്നതെന്ന് മിഷൻ ലീഗ് ഷിക്കാഗോ രൂപതാ ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *