D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
യുഎസിലെ ബ്രൗൺ സർവകലാശാലയിൽ വെടിവയ്പ്, രണ്ട് വിദ്യാർഥികൾ‌ കൊല്ലപ്പെട്ടു; 8 പേരുടെ നില ഗുരുതരം
അവസാന വർഷ പരീക്ഷകൾ നടക്കുന്നതിനിടെയാണ് സർവകലാശാലയിലെ സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ഫിസിക്സ് വിഭാഗത്തിന് സമീപം വെടിവയ്പ്പുണ്ടായത്.

വാഷിങ്ടൺ: യുഎസിലെ ബ്രൗൺ സർവകലാശാലയിലുണ്ടായ വെടിവയ്പ്പിൽ രണ്ട് വിദ്യാർഥികൾ കൊല്ലപ്പെട്ടു. എട്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം. അവസാന വർഷ പരീക്ഷകൾ നടക്കുന്നതിനിടെയാണ് സർവകലാശാലയിലെ സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ഫിസിക്സ് വിഭാഗത്തിന് സമീപം വെടിവയ്പ്പുണ്ടായത്. സംഭവത്തിൻ്റെ വിശദാംശങ്ങൾ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

വെടിവയ്പ്പ് നടന്ന ഏഴുനിലക്കെട്ടിടത്തിൽ നൂറിലധികം ലബോറട്ടറികളും ഡസൻ കണക്കിന് ക്ലാസ് മുറികളും ഓഫീസുകളും ഉണ്ടായിരുന്നുവെന്നാണ് സർവകലാശാല വെബ്സൈറ്റിൽ നിന്നും മനസ്സിലാകുന്നത്. പ്രദേശത്ത് അടിയന്തര സേവനങ്ങൾക്കായി മെഡിക്കൽ സംഘം എത്തിയിട്ടുണ്ട്. പോലീസ് സജീവമായി അന്വേഷണം നടത്തി വരികയാണെന്നും സംഭവസ്ഥലത്ത് നിന്ന് വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നും പ്രൊവിഡൻസ് നഗരത്തിലെ ചീഫ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ക്രിസ്റ്റി ഡോസ് റെയ്‌സ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *