അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചു. ഇന്ത്യ-യുഎസ് പങ്കാളിത്തത്തിലെ പുരോഗതി ഇരുനേതാക്കളും ചർച്ച ചെയ്തു. അന്തർദേശീയ വിഷയങ്ങളും സംഭാഷണത്തിൽ കടന്നുവന്നു. ആഗോള സമാധാനത്തിനും സമൃദ്ധിക്കുവേണ്ടിയും ഇരു രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. റഷ്യൻ പ്രസിഡന്റിന്റെ ഇന്ത്യൻ സന്ദർശനത്തിന് തൊട്ടുപിന്നാലെയാണ് മോദി -ട്രംപ് സംഭാഷണം നടന്നത്.
പ്രസിഡന്റ് ട്രംപുമായി വളരെ ഊഷ്മളമായ സംഭാഷണം നടത്തിയെന്ന് പ്രധാനമന്ത്രി സാമൂഹിക മാധ്യമത്തിൽ കുറിച്ചു. "ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളിലെ പുരോഗതി ഞങ്ങൾ അവലോകനംചെയ്തു. പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങളും ചർച്ചചെയ്തു. ആഗോളസമാധാനത്തിനും സുസ്ഥിരതയ്ക്കും സമൃദ്ധിക്കുമായി ഇന്ത്യയും യുഎസും തുടർന്നുമൊരുമിച്ച് പ്രവർത്തിക്കും," എന്നും പ്രധാനമന്ത്രി അറിയിച്ചു.



