സുബി ബാബു 2026-2028 ഫൊക്കാന ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു. ലീലാ മാരേറ്റിന്റെ നേതൃത്വത്തിലുള്ള 'ടീം എംപവർ' പാനലിൽ നിന്നാണ് മത്സരിക്കുന്നത്. അമേരിക്കയിലെ വിവിധ ചാരിറ്റബിൾ സംഘടനകളിൽ സജീവ അംഗമായ സുബി നിലവിൽ FOKANA Women’s Forum-ൻ്റെ നാഷണൽ വിമൻസ് ഫോറം സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നു. അമേരിക്കയിലെ മലയാളി സമൂഹത്തിൽ സുപരിചിതയായ വ്യക്തിത്വമാണ് സുബി. 2025-ലെ Mrs South Asia World മത്സരത്തിൽ റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കൂടാതെ അവർ അമേരിക്കയിലെ ഒരു പ്രമുഖ ബാങ്കിംഗ് സ്ഥാപനത്തിൻ്റെ സൈബർ സെക്യൂരിറ്റി വിഭാഗത്തിൽ അസിസ്റ്റന്റ് വൈസ് പ്രസിഡന്റായി ജോലി ചെയ്യുന്നു.
നിലവിൽ Kairali TV USA-യിൽ പ്രത്യേക വാർത്താ പരിപാടികളും ഷോകളും അവതരിപ്പിക്കുന്നു. മുമ്പ് Flowers TV USA-യിൽ ഓപ്പറേഷൻസ് ഹെഡ് ആയും പ്രവർത്തിച്ചിട്ടുണ്ട്. നിരവധി ബോട്ടിക്, ആഭരണ ബ്രാൻഡുകളുടെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മോഡലുമാണ് സുബി.
അറ്റ്ലാന്റയിലെ പ്രമുഖ മലയാളി സംഘടനയായ ഗ്രേറ്റർ അറ്റ്ലാന്റ മലയാളി അസോസിയേഷൻ്റെ (GAMA) മുൻ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. നിരവധി പ്രാദേശികവും ദേശീയവുമായ ചാരിറ്റബിൾ സംഘടനകളെ സഹായിക്കുന്നതിൽ സുബി എപ്പോഴും മുൻനിരയിലുണ്ട്. 2024-ൽ വാഷിംഗ്ടൺ ഡി.സി.യിൽ നടന്ന FOKANA Malayalee Manka മത്സരത്തിൽ ഒന്നാം റണ്ണറപ്പ് സ്വന്തമാക്കി. 2019-ൽ ലോസ് ഏഞ്ചൽസിൽ നടന്ന IT Techies മത്സരത്തിൽ കിരീടം ചൂടിയിട്ടുമുണ്ട്.
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഔദ്യോഗിക അംഗം കൂടിയാണ് സുബി. കേരളത്തിൽ ജനിച്ച് വളർന്ന സുബി 13 വർഷം മുമ്പാണ് അമേരിക്കയിലേക്ക് താമസം മാറിയത്. ഭർത്താവ് തോമസ് രാജനൊപ്പം രണ്ട് മക്കളോടൊപ്പം ജോർജിയയിലെ കമ്മിംഗ് നഗരത്തിലാണ് സുബി താമസിക്കുന്നത്. ഭരതനാട്യവും ബോളിവുഡ് നൃത്തരൂപവും അഭ്യസിച്ച സുബി നിരവധി വേദികളിൽ നൃത്ത കലാകാരിയായി വേദിയിൽ എത്തിയിട്ടുണ്ട്.



