ഡാലസ്: ഡാലസിലെ റെഡ് ബേർഡ് ഏരിയയിലുള്ള ഒരു ഇവന്റ് സെന്ററിൽ ശനിയാഴ്ച രാത്രിയുണ്ടായ വെടിവയ്പ്പിൽ ഒരാൾ മരിക്കുകയും നാല് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പരുക്കേറ്റവരിൽ വെടിവച്ചയാളും ഉൾപ്പെടുന്നു. പരുക്കേറ്റ മറ്റ് നാല് പേരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.
മറ്റ് രണ്ട് പേർക്ക് ജീവൻ അപകടത്തിലാക്കുന്ന തരത്തിലുള്ള പരുക്കുകളില്ല. വെടിവച്ചയാളുടെയും പരുക്കേറ്റവരുടെയും വിവരങ്ങളോ, സംഭവത്തിന് പിന്നിലെ കൃത്യമായ കാരണമോ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. പൊലീസ് അന്വേഷണം തുടരുകയാണ്.



