D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ഫൊക്കാന ന്യൂഇംഗ്ലണ്ട് റീജനൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ശിവപ്രകാശ് മത്സരിക്കുന്നു

ബോസ്റ്റണിലെ സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായ ശിവ പ്രകാശ് ഫൊക്കാനയുടെ ന്യൂ ഇംഗ്ലണ്ട് റീജനൽ പ്രസിഡന്റായി മത്സരിക്കുന്നു. ലീലാ മാരേട്ട് നയിക്കുന്ന പാനലിലേക്കാണ് മത്സരിക്കുന്നത്.ബോസ്റ്റൺ, കണക്റ്റിക്കട്ട് എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ടതാണ് ന്യൂ ഇംഗ്ലണ്ട് റീജൻ. ബോസ്റ്റണിലെ മലയാളി സമൂഹവുമായി അടുത്ത ബന്ധം പുലർത്തുന്ന പ്രകാശ്, 2015 കാലയളവിൽ കെയിനിന്റെ (കേരള അസോസിയേഷൻ ഓഫ് ന്യൂ ഇംഗ്ലണ്ടിന്റെ) പ്രസിഡന്റായി സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ നിരവധി വർഷങ്ങളിൽ സംഘടനയുടെ ട്രഷറർ, സെക്രട്ടറി, ബോർഡ് മെമ്പർ എന്നീ പദവികളും അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്.

കഴിഞ്ഞ ആറ് വർഷമായി ബോസ്റ്റണിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് വെറ്ററൻ അഫയേഴ്‌സിൽ ശിവ പ്രകാശ് ബയോമെഡിക്കൽ എൻജിനീയറിങ് മാനേജരായി ജോലി ചെയ്യുന്നു. ഭാര്യയും രണ്ട് മക്കളുമായി ബോസ്റ്റണിലെ നാട്ടിക് ടൗണിലാണ് അദ്ദേഹം താമസിക്കുന്നത്. തൃശൂർ ജില്ലയിലെ കുന്നംകുളം സ്വദേശിയാണ് ശിവപ്രകാശ്. ലീലാ മാരേട്ടിന്റെ പാനലിലാണ് അദ്ദേഹം മത്സരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *