ന്യൂജഴ്‌സി: ഡബ്ല്യു.എം.സി. അമേരിക്ക റീജനിന്റെ ആഭിമുഖ്യത്തിൽ ടാക്സ് സെമിനാർ ഡിസംബർ നാലിന്. പി.ടി. തോമസ് നയിക്കുന്ന സെമിനാർ സൂം മീറ്റിങ് മുഖേന വൈകുന്നേരം എട്ട് മണിക്കാണ് സംഘടിപ്പിക്കുന്നത്. ‘ബിഗ് ആൻഡ് ബ്യൂട്ടിഫുൾ ടാക്സ് ആക്ട്’ എന്ന വിഷയത്തിലാണ് സെമിനാർ. പുതിയ ടാക്സ് നിയമങ്ങൾ, ഡിഡക്ഷനുകൾ, ക്രെഡിറ്റുകൾ മുതലായവയാണ് പ്രധാന ചർച്ചാ വിഷയങ്ങൾ. പരിപാടിയിൽ ചോദ്യോത്തരത്തിനുള്ള അവസരവും ഉണ്ടായിരിക്കും.
പ്രോഗ്രാമിന് ഡബ്ല്യു.എം.സി. ഗ്ലോബൽ ചെയർമാൻ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, പ്രസിഡന്റ് ബേബി മാത്യു സോമതീരം, ജനറൽ സെക്രട്ടറി മൂസ കോയ, ഗ്ലോബൽ ഗുഡ് വിൽ അംബാസഡർ ജോണി കുരുവിള, ട്രഷറർ തോമസ് ചെല്ലേത് എന്നിവർ വിജയാശംസകൾ അറിയിച്ചു. ഡബ്ല്യു.എം.സി. അമേരിക്ക റീജൻ വനിതാ ഫോറം സെക്രട്ടറി ഡോ. ചാരി വണ്ടന്നൂർ സെമിനാറിൽ എം.സി. ആയിരിക്കും. പ്രവാസി സമൂഹത്തിനു ഉപകാരപ്രദമായ ഇത്തരം വിജ്ഞാനപ്രദമായ പരിപാടികൾ സംഘടിപ്പിക്കുന്നതിൽ ഡബ്ല്യു.എം.സി. അമേരിക്ക റീജൻ അഭിമാനിക്കുന്നുവെന്ന് പ്രസിഡന്റ് ജിനേഷ് തമ്പി അഭിപ്രായപ്പെട്ടു.



