D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ഫൊക്കാന നാഷനല്‍ കമ്മിറ്റി മെമ്പറായി റോയ് ജോര്‍ജ് മണ്ണിക്കരോട്ട് ലീലാ മാരേട്ട് പാനലില്‍ മത്സരിക്കുന്നു
ബാലജനസഖ്യത്തിന്റെ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറിയായും ഓൾ ഇന്ത്യ കാത്തലിക് യൂണിവേഴ്‌സിറ്റി ഫെഡറേഷൻ സംസ്ഥാന കോഓർഡിനേറ്ററായും അദ്ദേഹം പ്രവർത്തിച്ചു.

കലിഫോർണിയ: സാമൂഹ്യ പ്രവർത്തകനും സംഘാടകനുമായ റോയ് മണ്ണിക്കരോട്ട് ഫൊക്കാനയുടെ നാഷണൽ കമ്മിറ്റി മെമ്പർ സ്ഥാനത്തേക്ക് മത്സരിക്കുന്നു. 2026-2028 കാലയളവിലേക്കാണ് മത്സരിക്കുന്നത്. അഖില കേരള ബാലജനസഖ്യത്തിലൂടെയാണ് അദ്ദേഹം സംഘടനാ രംഗത്തേക്ക് കടന്നുവന്നത്. ബാലജനസഖ്യത്തിന്റെ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറിയായും ഓൾ ഇന്ത്യ കാത്തലിക് യൂണിവേഴ്‌സിറ്റി ഫെഡറേഷൻ സംസ്ഥാന കോഓർഡിനേറ്ററായും അദ്ദേഹം പ്രവർത്തിച്ചു.

യു.സി.എൽ.എ.യിൽ നിന്ന് ഫിലിം സ്റ്റഡീസ് പൂർത്തിയാക്കിയ റോയ് മണ്ണിക്കരോട്ട് അക്കാദമി അവാർഡ്‌സ്, അമേരിക്കൻ ഐഡൽ തുടങ്ങിയ നിരവധി ടി.വി. ഷോകളുടെ പോസ്റ്റ് പ്രൊഡക്ഷൻ എൻജിനീയറായിരുന്നു. നിലവിൽ മോർട്ട്‌ഗേജ് ബാങ്കറായി പ്രവർത്തിക്കുന്ന റോയ്, ബാങ്ക് ഓഫ് അമേരിക്ക, യെസ് ബാങ്ക് തുടങ്ങിയ മുഖ്യ ബാങ്കിങ് കോർപറേഷനുകളിലും പ്രവർത്തിച്ചിട്ടുണ്ട്. നാഷണൽ അസോസിയേഷൻ ഓഫ് ഡിഫോൾട്ട് പ്രൊഫഷണൽസിന്റെ ബോർഡ് മെമ്പറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. റെഡ് ലാൻഡ് റോട്ടറി ഇന്റർനാഷണലിന്റെ പ്രോഗ്രാം ചെയർമാൻ ആയിരുന്നു. സൗത്ത് ഏഷ്യൻ ജേണലിസ്റ്റ് അസോസിയേഷൻ ഓഫ് അമേരിക്ക, അമേരിക്കൻ ഫോറിൻ പ്രസ് അസോസിയേഷൻ, ലൊസാഞ്ചലസ് പ്രസ് ക്ലബ് എന്നിവയിലും അംഗമാണ്. നിലവിൽ അദ്ദേഹം കലിഫോർണിയ റീജണൽ വൈസ് പ്രസിഡന്റായി സേവനം അനുഷ്ഠിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *