D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
43 ദിവസത്തെ യു.എസ്. ഷട്ട്ഡൗൺ അവസാനിച്ചു; ധനാനുമതി ബിൽ ജനപ്രതിനിധി സഭയിൽ പാസായി
209 നെതിരെ 222 വോട്ടുകൾക്കാണ് ബിൽ പാസായത്. ബില്ലിന് അനുകൂലമായി ആറ് ഡെമോക്രാറ്റുകൾ വോട്ടുചെയ്തത് നിർണ്ണായകമായി.

അമേരിക്കൻ ഐക്യനാടുകളിൽ 43 ദിവസത്തോളം നീണ്ടുനിന്ന നീണ്ട സർക്കാർ ഷട്ട്ഡൗൺ അവസാനിച്ചു. സാമ്പത്തികരംഗത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ച ഷട്ട്ഡൗൺ, അമേരിക്കൻ ജനപ്രതിനിധി സഭയിൽ ധനാനുമതി ബിൽ പാസായതോടെയാണ് അവസാനിച്ചത്. 209 നെതിരെ 222 വോട്ടുകൾക്കാണ് ബിൽ പാസായത്. ബില്ലിന് അനുകൂലമായി ആറ് ഡെമോക്രാറ്റുകൾ വോട്ടുചെയ്തത് നിർണ്ണായകമായി.

അടച്ചുപൂട്ടൽ സമയത്തുണ്ടായ എല്ലാ പിരിച്ചുവിടലുകളും റദ്ദാക്കൽ, ഫെഡറൽ ജീവനക്കാർക്ക് നേരത്തെ ലഭിക്കാനുണ്ടായിരുന്ന ശമ്പളം ഉറപ്പ് നൽകൽ എന്നിവ ധനാനുമതി ബില്ലിലെ പ്രധാന വ്യവസ്ഥകളാണ്. ആരോഗ്യ ഇൻഷുറൻസ് സബ്‌സിഡി വിഷയത്തിൽ ഡിസംബർ രണ്ടാം വാരത്തിൽ വോട്ടെടുപ്പ് നടത്തുമെന്ന ഉറപ്പും ബില്ലിൻ്റെ ഭാഗമാണ്. ബില്ലിൽ ഇനി യു.എസ്. പ്രസിഡന്റ് ഒപ്പുവയ്ക്കുന്നതോടെ ഇത് നിയമമായി പ്രാബല്യത്തിൽ വരും. ഷട്ട്ഡൗണിനെ തുടർന്ന് തലേദിവസം മാത്രം അമേരിക്കയിൽ 900 വിമാനങ്ങൾ റദ്ദാക്കിയതായി റിപ്പോർട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *