ഇന്ത്യക്കെതിരെ മൂന്നാം തവണയും തോറ്റതിലുള്ള അമർഷം സമ്മാനദാന ചടങ്ങിൽ പരസ്യമായി പ്രകടിപ്പിച്ച് പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഗ. റണ്ണേഴ്സ് അപ്പിന് ലഭിച്ച ചെക്ക് വാങ്ങിയ ശേഷം, അത് അവിടെ വെച്ചുതന്നെ മറ്റൊരു വശത്തേക്ക് വലിച്ചെറിഞ്ഞിട്ട് പോവുകയാണ് സൽമാൻ അലി ആഗ ചെയ്തത്. പാക് ക്യാപ്റ്റന്റെ ഈ രോഷപ്രകടനത്തെ ഗ്യാലറിയിലെ ഇന്ത്യൻ ആരാധകർ കൂകിവിളിച്ചാണ് നേരിട്ടത്.
പാകിസ്ഥാൻ ആഭ്യന്തര മന്ത്രി കൂടിയായ മൊഹ്സിൻ നഖ്വിയിൽ നിന്നാണ് സൽമാൻ ആഗ സമ്മാനദാന ചടങ്ങിൽ ചെക്ക് ഏറ്റുവാങ്ങിയത്. എന്നാൽ, നഖ്വിയുടെ മുന്നിൽ വെച്ച് തന്നെ സൽമാൻ ഇത് വലിച്ചെറിഞ്ഞു. ചെക്ക് വലിച്ചെറിഞ്ഞ ശേഷം, പാക് ക്യാപ്റ്റൻ ടിവി അവതാരകന്റെ അടുത്തേക്ക് പ്രതികരണത്തിനായി പോവുകയായിരുന്നു. ഈ സംഭവത്തിൻ്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
no way this dude is sober😭🙏🏻 pic.twitter.com/dFyLE0zap2
— Abdullah (@ab4dullahx) September 28, 2025
ടൂർണമെന്റ് തുടങ്ങുന്നതിന് മുൻപ് സൂര്യകുമാർ യാദവ് തനിക്ക് ഹസ്തദാനം നൽകിയിരുന്നുവെന്ന് സൽമാൻ അലി ആഗ അവകാശപ്പെട്ടു.
എന്നാൽ, ഫൈനലിൽ തോറ്റശേഷം തന്റെ ടീമിന് ഹസ്തദാനം നൽകാതിരുന്നതിലൂടെ ഇന്ത്യ ക്രിക്കറ്റിനോടാണ് അനാദരവ് കാണിച്ചിരിക്കുന്നതെന്നും സൽമാൻ അലി ആരോപിച്ചു. ഫൈനലിന് ശേഷമുള്ള പ്രസ് കോൺഫറൻസിലാണ് പാക് ക്യാപ്റ്റൻ രൂക്ഷമായ പ്രതികരണം നടത്തിയത്.



