D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
മെസിയും സംഘവും കൊച്ചിയിലേക്കോ ? അർജന്റീന സൗഹൃദമത്സരം കൊച്ചിയിൽ നടന്നേക്കും
സൗഹൃദമത്സരത്തിനായി ആദ്യം പരിഗണിച്ചിരുന്നത് തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയമാണ്

അർജന്റീന ഫുട്ബോൾ ടീമിന്റെ സൗഹൃദമത്സരത്തിന് കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം വേദിയായേക്കും. രണ്ട് ദിവസത്തിനുള്ളിൽ മുഖ്യമന്ത്രി ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്ന് ജി.സി.ഡി.എ. ചെയർമാൻ കെ. ചന്ദ്രൻ പിള്ള അറിയിച്ചു. സർക്കാർ തലത്തിലുള്ള പരിശോധനകൾ പൂർത്തിയായെന്നും അവർക്ക് സ്റ്റേഡിയത്തിൽ സംതൃപ്തിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സൗഹൃദമത്സരത്തിനായി ആദ്യം പരിഗണിച്ചിരുന്നത് തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയമാണ്. നവംബർ 10നും 18നും ഇടയിലുള്ള ദിവസങ്ങളിലാണ് അർജന്റീന ടീം കേരളത്തിലെത്തുക. ലുവാണ്ടയിലും കേരളത്തിലുമായി ടീം കളിക്കുമെന്ന് അർജന്റീന ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചിട്ടുണ്ട്.

അർജന്റീന ഫുട്ബോൾ ഫെഡറേഷൻ മെസ്സിയും സംഘവും കേരളത്തിലെത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, ഏത് സ്റ്റേഡിയത്തിൽ കളിക്കുമെന്ന കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നില്ല. ഐ.എസ്.എൽ. ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചി സ്റ്റേഡിയം മുമ്പ് നിരവധി അന്താരാഷ്ട്ര മത്സരങ്ങൾക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *