D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
‘സ്ത്രീകളെ ഉപദ്രവിക്കുന്നവരെ വെറുതെ വിടില്ല’; സിങ്കപ്പെൺപ്പടൈ ഫോഴ്‌സ് നാടിനെ സമർപ്പിച്ച് മുഖ്യമന്ത്രി വിജയ്
സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനു വേണ്ടി തമിഴ്നാട്ടിൽ പ്രത്യേക ഫോഴ്സ് രൂപീകരിച്ച് മുഖ്യമന്ത്രി ജോസഫ് സി വിജയ്. പ്രത്യേക വാഹനങ്ങളും സേനയുടെ ഹോളോഗ്രാമും മുഖ്യമന്തി പുറത്തിറക്കി.സ്ത്രീകളെ ഉപദ്രവിക്കുന്നവരെ വെറുതെ വിടില്ലെന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഉറക്കെ പ്രഖ്യാപനവും നടത്തി. സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനാണ് സിങ്കപ്പെൺപ്പടൈ. സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ ദ്രുതഗതിയിൽ പ്രതികരിക്കുന്നതിനുമായി രൂപീകരിച്ച സ്ത്രീകൾ മാത്രമുള്ള പ്രത്യേക പൊലീസ് സേനയാണിത്.
Advertisement