ടി പി ചന്ദ്രശേഖരന്റെ വധക്കേസ് പുനരന്വേഷിക്കണം എന്ന് നടത്തണമെന്ന് കെ കെ രമ എംഎല്‍എ. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ താന്‍ സമീപിച്ചിട്ടില്ലെന്നും പ്രചരിച്ച വാര്‍ത്ത വാസ്തവവിരുദ്ധമാണെന്നും കെ കെ രമ പ്രതികരിച്ചു.
ഇത്തരമൊരു നീക്കമോ ആലോചനയോ തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണെന്നും കെ കെ രമ. എങ്ങനെ വ്യാജ വാര്‍ത്ത പ്രചരിച്ചുവെന്ന് അറിയാന്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച ചാനലിന്റെ പ്രതിനിധിയോട് നേരിട്ട് കെ കെ രമ സംസാരിച്ചുവെന്നുമാണ് വിവരം. ആര്‍എംപി നേതാവ് എന്‍ വേണുവും വാര്‍ത്ത പൂര്‍ണമായി തള്ളിയതായാണ് റിപ്പോർട്ട്.