പിതാവിന്റെ വിജയങ്ങൾക്ക് പിന്നിൽ എന്നും കരുത്തായി നിന്നത് അമ്മയാണെന്നും, അതിനാൽ തന്നെ ഈ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം അമ്മയ്ക്കുള്ളതാണെന്നുമാണ് പുരസ്‌കാര ശില്പം കയ്യിലേന്തിയ അമ്മയുടെ ചിത്രം പങ്കുവെച്ച് വിനീത് കുറിച്ചത്
തൃപ്പൂണിത്തറ കണ്ടനാട്ടുള്ള അദ്ദേഹത്തിന്റെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ നടന്നു. തങ്ങളുടെ പ്രിയപ്പെട്ട 'ശ്രീനിയേട്ടനെ' അവസാനമായി ഒരുനോക്ക് കാണാൻ സിനിമാ മേഖലയിലെ പ്രമുഖരും സാധാരണക്കാരുമടക്കം വൻ ജനവലിയാണ് കണ്ടനാട്ടേക്ക് ഒഴുകിയെത്തിയത്.
വ്യക്തിപരമായി തനിക്ക് ഇതൊരു വലിയ നഷ്ടമാണെന്നും സിനിമയിലെ പരമ്പരാഗതമായ പല രീതികളെയും തകർത്തുകൊണ്ടാണ് അദ്ദേഹം തന്റെ ഇടം കണ്ടെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
. നാല് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന തന്റെ സിനിമാ ജീവിതത്തിലൂടെ മലയാളികളുടെ സാമൂഹിക ബോധത്തെയും നർമ്മബോധത്തെയും ഒരേപോലെ സ്വാധീനിച്ച ഒരു യുഗത്തിനാണ് ഇതോടെ അന്ത്യമായത്.