D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
തിരുവഞ്ചൂർ രാധാകൃഷ്ണനെ സ്പീക്കറായി തിരഞ്ഞെടുത്തു
തിരുവഞ്ചൂർ രാധാകൃഷ്ണനെ നിയമസഭാ സ്പീക്കറായി തിരഞ്ഞെടുത്തു. പ്രോടെം സ്പീക്കർ ജി. സുധാകരൻ്റെ നിയന്ത്രണത്തിലാണ് സ്പീക്കറുടെ തിരഞ്ഞെടുപ്പ് നടന്നത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ പതിനാറാം കേരള നിയമസഭയുടെ സ്പീക്കർ ആയി അധികാരമേറ്റു .കേരള ചരിത്രത്തിലാദ്യമായി മൂന്ന് സ്ഥാനാർത്ഥികൾ സ്പീക്കർ സ്ഥാനത്തേക്ക് മത്സരിച്ചു. എൽ.ഡി.എഫിൽനിന്ന് എ.സി. മൊയ്തീനും എൻ.ഡി.എ.യിൽ നിന്ന് ബി.ബി. ഗോപകുമാറും മത്സരിച്ച മറ്റ് രണ്ട് പേർ. മുഖ്യമന്ത്രി വി.ഡി. സതീശനാണ് സ്പീക്കർ തിരഞ്ഞെടുപ്പിൽ ആദ്യം വോട്ട് രേഖപ്പെടുത്തിയത്.
Advertisement