തമിഴ്നാട് തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ജോസഫ് സി വിജയ് ഒഴിഞ്ഞ മണ്ഡലമായ ട്രിച്ചിയിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ നടൻ രാഘവ് ലോറൻസ് മത്സരിക്കാൻ ഒരുങ്ങുന്നു എന്ന് അഭ്യൂഹങ്ങൾ ശക്തം. വാർത്തകൾ പ്രചരിക്കുന്നതിനിടയിൽ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചുകൊണ്ട് രാഘവും രംഗത്തെത്തിയിട്ടുണ്ട്. വാർത്തകൾ പൂർണമായി നിഷേധിക്കുവാനോ അംഗീകരിക്കുവാനോ തയ്യാറാകാത്ത വിധത്തിലാണ് നടൻ പ്രതികരിച്ചിരിക്കുന്നത്.താൻ തിരിച്ചിറപ്പള്ളി ഈസ്റ്റിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ കുറിച്ചുള്ള വാർത്തകൾ വിവിധ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ടെന്നും ഇത് സംബന്ധിച്ച് പല മാധ്യമ സുഹൃത്തുക്കൾക്കും തന്നെ നേരിട്ട് വിളിച്ച് ഇതിനെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട് ആ സാഹചര്യത്തിലാണ് താൻ പ്രതികരിച്ച് എത്തുന്നത്.