അനുവദനീയമായ പരിധിയിൽ കൂടുതൽ ഭാരം കയറ്റി സർവീസ് നടത്തിയ വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് സ്വീകരിച്ച നടപടികൾ ശരിവെച്ച് കോടതി.
എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മോട്ടോർ വാഹന വകുപ്പ് രജിസ്റ്റർ ചെയ്ത നാല് ഓവർലോഡ് കേസുകളിലായി ആകെ 3,43,500 രൂപ പിഴ വിധിച്ചു.
അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മേരി ബിന്ദു ഫെർണാണ്ടസ് അധ്യക്ഷയായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. വാഹന ഉടമകളിൽ നിന്ന് 1,71,000 രൂപയും ഡ്രൈവർമാരിൽ നിന്ന് 1,72,500 രൂപയും പിഴയായി ഈടാക്കും.