D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ; തന്റെ തീരുമാനം അറിയിച്ചിട്ടുണ്ട് എന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
കേരളത്തിന്റെ മുഖ്യമന്ത്രി ആരാണ് എന്ന പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. തീരുമാനം വൈകില്ലെന്നും പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ആരെന്ന കാര്യത്തിലെ തന്റെ നിലപാട് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ഡൽഹിയിൽ എത്താൻ ആയിരുന്നു പറഞ്ഞത് എന്നാൽ എത്താൻ സാധിക്കില്ല എന്ന കാര്യം അറിയിച്ചിട്ടുണ്ട്. എത്രയും പ്രശ്നം തീർക്കാൻ ആയിട്ടാണ് എല്ലാവരെയും ഡൽഹിയിലേക്ക് വിളിക്കുന്നത് ചർച്ചകൾ പൂർത്തിയായിട്ടുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി. ഡൽഹിയിൽ പോകുന്നില്ലെങ്കിലും കൃത്യമായ തന്റെ നിലപാട് അറിയിക്കും രാഹുൽഗാന്ധി വിളിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ല എന്നും മുല്ലപ്പള്ളി രാമചന്ദ്രൻ.
Advertisement