D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
മമ്മൂട്ടിക്ക് എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്
നടൻ മമ്മൂട്ടിക്ക് എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്.ഗവർണർ തിങ്കളാഴ്ച നടക്കുന്ന ചടങ്ങിൽ ഡോക്ടറേറ്റ് നൽകും. മമ്മൂട്ടിയെ കൂടാതെ നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ ,വാസ്കുലർ സർജൻ ഡോ. എൻ. രാധാകൃഷ്ണൻ എന്നിവർക്കും ഓണററി ബിരുദം നൽകും.ഇന്ത്യൻ സിനിമയ്ക്ക്‌ നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് മമ്മൂട്ടിക്ക് ഇത് നൽകുന്നത്.കേരള സർവകലാശാലയുടെയും കലിക്കറ്റ് സർവകലാശാലയുടെയും ഡോക്ടറേറ്റ്‌ ലഭിച്ചിട്ടുണ്ട്‌. അദ്ദേഹം മൂന്ന് തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്.
Advertisement