വി കുഞ്ഞികൃഷ്ണന്റെ നേതൃത്വത്തിൽ പുതിയ പാർട്ടി രൂപീകരിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇടത് രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനാണ് നീക്കം. വി കുഞ്ഞികൃഷ്ണൻ അനുകൂലികളുടെ കൂട്ടായ്‌മയായ ജാഗ്രതയുടെ നേതൃത്വത്തിൽ ആകും പാർട്ടി രൂപീകരിക്കുകയെന്നും റിപ്പോർട്ട്. കണ്ണൂർ ജില്ല സെക്രട്ടറി കെ.കെ രാഗേഷ് നടത്തിയ പ്രസ്താവനയ്ക്കെതിരെകഴിഞ്ഞ ദിവസം സിപിഐഎം വി. കുഞ്ഞികൃഷ്ണൻ എംഎൽഎ രംഗത്തെത്തിയിരുന്നു.