D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
പുതുപ്പള്ളി പെരുന്നാൾ ഇന്ന്; വെച്ചൂട്ട് നേർച്ചസദ്യ വിതരണവും പ്രദക്ഷിണവും നടക്കും
പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ ഇന്ന്(വ്യാഴം ). പെരുന്നാളിന്റെ പ്രധാന ദിവസമായ ഇന്ന് ചരിത്രപ്രസിദ്ധമായ വെച്ചൂട്ട് നേർച്ചസദ്യ വിതരണം ചെയ്യും. കൽക്കുരിശിന്റെ തെക്കുവശത്തു പ്രത്യേകം തയാറാക്കിയ കൗണ്ടറുകളിൽ രാവിലെ 11.15 മുതൽ ആണ് ലഭ്യമാകുക. 12 കൗണ്ടറുകളിൽ ആയിട്ടാണ് നേർച്ചസദ്യ ലഭിക്കുക. ഇന്ന് രാവിലെ 8.30നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ ഒൻപതിന്മേൽ കുർബാന.
Advertisement