മന്ത്രി കെ.എം ഷാജിയെ വർഗീയവാദിയെന്ന് അധിക്ഷേപിച്ച സംഭവത്തിൽ പൊലീസുകാരന് സസ്പെൻഷൻ. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സുജിത്തിനെയാണ് സസ്പെൻഡ് ചെയ്തത്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ആണ് അധിക്ഷേപം. ജില്ലയിലെ പൊലീസ് ഫ്രണ്ട്സ് എന്ന വാട്സ്ആപ് ഗ്രൂപ്പിലായിരുന്നു മന്ത്രിക്കെതിരെ വിവാദപരമായ പരാമർശം നടത്തിയത്.ഉറക്കത്തിൽ പോലും മതം മാത്രം പറയുന്ന ഷാജി പിണറായിക്ക് മുന്നിൽ നിവർന്ന് നിൽക്കാൻ മുട്ടുവിറയ്ക്കുമെന്നായിരുന്നു അധിക്ഷേപം നടത്തിയത്.