D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
തോൽവി സിപിഐഎമ്മിന്റെ അവസാനം അല്ല, കരുത്തോടെ തിരിച്ചെത്തും; പിണറായി വിജയൻ
നിയമസഭ തിരഞ്ഞെടുപ്പിലെ തോൽവി സിപിഎമ്മിന്റെയും എൽഡിഎഫിന്റെയോ അവസാനമല്ല എന്ന് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. തങ്ങൾ ഭരിച്ച 10 വർഷം കൊണ്ട് കേരളത്തിലെ വികസനത്തിൽ ഒരുപാട് മുന്നോട്ട് എത്തിക്കാൻ സാധിച്ചു.വിവിധ മേഖലകളിൽ പുരോഗതി ഉറപ്പുവരുത്താൻ കഴിഞ്ഞെന്നും കണ്ണൂരിൽ നടന്ന പൊതുപരിപാടിയിൽ പിണറായി വിജയൻ വ്യക്തമാക്കി. ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കാനാണ് ശ്രമിക്കുന്നത്. ഈ തോൽവി സിപിഎമ്മിന്റെയോ എൽഡിഎഫിന്റെയോ ഒരു തോൽവിയെ ആരുംതന്നെ വ്യാഖ്യാനിക്കേണ്ടതില്ല എന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള നിരവധി ഘട്ടങ്ങൾ തരണം ചെയ്തതാണ് ഇടതുപക്ഷം.
Advertisement