D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
വെർജീനിയ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ നഴ്സസ് ദിനാഘോഷം സംഘടിപ്പിച്ചു
വെർജീനിയ ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെ (VINA) ആഭിമുഖ്യത്തിൽ ഈ വർഷത്തെ അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം പ്രൗഢഗംഭീരമായി നടത്തി. സംഘടനാംഗമായ സുധ അനുരൂപിന്റെ വസതിയിൽ വെച്ചായിരുന്നു ആഘോഷപരിപാടികൾ അരങ്ങേറിയത്. ​മിസ്. മേരി പെരേര പരമ്പരാഗത രീതിയിൽ നിലവിളക്ക് തെളിയിച്ചതോടെ ചടങ്ങുകൾക്ക് ഔപചാരികമായ ആരംഭം കുറിച്ചു. തുടർന്ന് നഴ്സിംഗ് സമൂഹത്തിന്റെ ആദർശങ്ങൾ പുതുക്കിക്കൊണ്ട് അവർ ഫ്ലോറൻസ് നൈറ്റിംഗേൽ പ്രതിജ്ഞ വാചകം ചൊല്ലി നൽകി. ​അസോസിയേഷന്റെ ആക്ടിംഗ് പ്രസിഡന്റ് ജീന ജോസഫ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു. തുടർന്ന് ഡോ. അശ്വതി വർഗീസ് മുഖ്യപ്രഭാഷണം നടത്തുകയും നഴ്സസ് ദിന സന്ദേശം കൈമാറുകയും ചെയ്തു.
ബെംഗളൂരുവില്‍ രണ്ട് മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു
ബെംഗളൂരുവിൽ രണ്ട് മലയാളി വിദ്യാർഥികളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല
10.3 കോടി വായ്പാ തിരിച്ചടവ് മുടക്കി; 13 മലയാളി നഴ്സുമാർക്കെതിരെ കുവൈറ്റ് ബാങ്ക് കേരളത്തിൽ കേസ് നൽകി
2019-നും 2021-നും ഇടയിൽ കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ ജോലി ചെയ്യുമ്പോഴാണ് ഈ 13 നഴ്സുമാർ ബാങ്കിൽ നിന്നും വായ്പയെടുത്തത്. തൊഴിൽ കരാർ അവസാനിച്ച ശേഷം ഇവർ കേരളത്തിലേക്ക് മടങ്ങിയെങ്കിലും പിന്നീട് കൂടുതൽ മെച്ചപ്പെട്ട തൊഴിലവസരങ്ങൾ തേടി യൂറോപ്പിലേക്കും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലേക്കും കുടിയേറി
അമേരിക്കയിലെ ഇന്ത്യൻ നഴ്‌സുമാർക്ക് കരുത്തേകി NAINA കോൺഫറൻസ്
"Engage, Educate, Empower"എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് കോൺഫറൻസ് സംഘടിപ്പിച്ചത്.
Advertisement